gnn24x7

“മരിയൻ ഉടമ്പടി ധ്യാനം” ലിമെറിക്കിൽ ഓഗസ്റ്റ് 18 മുതൽ 20 വരെ

0
224
gnn24x7

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ലിമെറിക് ബൈബിൾ കൺവെൻഷൻ ഈ വർഷം ഓഗസ്റ്റ്  18, 19, 20 (വെള്ളി, ശനി,ഞായർ) തിയതീകളിൽ നടക്കും.

ആലപ്പുഴ കൃപാസനം ഡയറക്ടർ ഡോ. ഫാ. വി. പി. ജോസഫ് വലിയവീട്ടിൽ നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം’ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥപ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം’ ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാനത്തിന്റെ സമാപന ദിനത്തിൽ ഉടമ്പടി എടുക്കാനും, നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും, കൂടാതെ സ്പിരിച്യുൽ ഷെയറിങ്ങിനുള്ള സൗകര്യവും ധ്യാനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. മരിയൻ ഉടമ്പടി ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. പ്രിൻസ് സക്കറിയ മാലിയിൽ – 0892070570
ബിനോയി കാച്ചപ്പിള്ളി – 0874130749
ആന്റോ ആന്റണി – 0894417794

വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7