gnn24x7

മാർത്തോമ്മാ സഭയുടെ വിശുദ്ധ കുർബാനയും ഏകദിന റിട്രീറ്റും കിൽക്കെനി കൗണ്ടിയിൽ

0
537
gnn24x7

ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും 2024 ആഗസ്റ്റ് മാസം മൂന്നാം തീയതി തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.

രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് റവ. വർഗ്ഗീസ് കോശി (വികാരി) നേതൃത്വം നല്കുന്നതും, തുടർന്ന് singing session, main talk, group discussion, reflection, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ഹാളുകളിൽ പരിപാടികൾ നടത്തപ്പെടും.  കുർബാനയിലും, റിട്രീറ്റിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൃത്യം സമയത്തുതന്നെ എത്തിച്ചേരണമെന്നു താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892008389, 0894640414, 0892789116

ലൊക്കേഷൻ: https://www.google.com/maps/search/?api=1&query=Thomastown+Community+Center

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7