gnn24x7

“മസാല കോഫി” മ്യൂസിക് ബാൻഡ് അയർലണ്ടിലെത്തി; വാട്ടർഫോർഡിലെ സംഗീതനിശ വെള്ളിയാഴ്ച

0
448
gnn24x7

വാട്ടർഫോർഡ്: ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് മലയാളി അസോസിയേഷനാണ് വാട്ടർഫോർഡിൽ മസാല കോഫിക്ക് വേദിയൊരുക്കുന്നത്. അസോസിയേഷൻറെ പതിനഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂടിയാണ്  ഇത്തരമൊരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് (വെള്ളിയാഴ്ച) വാട്ടർഫോർഡിലെ ടവർ ഹോട്ടലിൽ വൈകിട്ട് 6.30നാണ് സംഗീതനിശ  അരങ്ങേറുന്നത്. 

സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് എന്ന ഐറിഷ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മസാല കോഫി ടീമിനെ അയർലണ്ടിൽ എത്തിക്കുന്നത്.

ഇതിന് മുമ്പ് 2019ൽ തങ്ങളുടെ മാസ്മര സംഗീത ലഹരിയിൽ ഡബ്ലിൻ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച  ട്രൂപ്പിന്റെ അയർലണ്ടിലേക്കുള്ള രണ്ടാം വരവാണിത്.

അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി നാലു വേദികളിൽ ഒരു സംഗീത നിശ അരങ്ങേറുന്നത്  ഈ പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹൃദയം കവരും ലൈവ് പെർഫോമൻസ് നേരിട്ട് ആസ്വദിക്കാൻ വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ പ്രവാസികളെയും  വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റി അറിയിച്ചു.

പ്രോഗ്രാമിന്റെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി വാങ്ങാവുന്നതാണ്.

https://www.ukeventlife.co.uk/Ireland

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക

അനൂപ്       0872658072

ബോബി.    0852707935

നെൽവിൻ 0899586047

വിപിൻ.       0894740421

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7