gnn24x7

ബൊംബാർഡിയർ എയ്റോ സ്പേസ് കമ്പനിയിൽ ഞായറാഴ്ച രാത്രിയിൽ തീപിടിത്തം; ആളപായമില്ല

0
324
gnn24x7

ഡബ്ലിൻ: നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ബൊംബാർഡിയർ എയ്റോ സ്പേസ് കമ്പനിയിൽ ഞായറാഴ്ച രാത്രിയിൽ തീപിടിത്തം. ആളപായമില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഫാക്ടറി യൂണിറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തി വരുന്നതേ ഉള്ളൂ. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പൊതു ജനങ്ങൾ പ്രദേശത്ത് തടിച്ചു കൂടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here