സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ ഈ വർഷം മുതൽ കമ്മ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്തുന്നു. മേയർ ബേബി പെരേപാടൻ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പുതിയ ആശയമാണ് ഈ മേയർ അവാർഡുകൾ. സൗത്ത് കൗണ്ടി കൗൺസിലിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ സമൂഹത്തിന് പ്രയോജനപ്രദമായ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യമാണ് ഈ അവാർഡിനു പിന്നിലുള്ളത്. ഈ വർഷത്തെ അവാർഡിന് അർഹരായവരെ ജൂൺ രണ്ടാം വാരം സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ആദരിക്കും.
സൗത്ത് ഡബ്ലിൻ കൗൺസിലിലെ 40 കൗൺസിലർമാർക്കും ഒരു വ്യക്തിയെയോ/ സംഘടനയെയോ നാമനിർദേശം ചെയ്യാം. ഇങ്ങനെ നാമനിർദേശം ചെയ്യപ്പെട്ട 40ൽ നിന്നും കൗൺസിലർമാർ വോട്ട് ചെയ്ത് അർഹരായവരെ തെരഞ്ഞെടുക്കും. നാമനിർദ്ദേശത്തിന് പരിഗണിക്കാൻ ആഗ്രഹമുള്ള വ്യക്തികളുടെയോ/ സംഘടനകളുടെയോ പേര് വിവരങ്ങൾ മെയ് 15ന് മുൻപായി അതാത് കൗൺസിലർമാരെ ഏൽപ്പിക്കേണ്ടതാണ്.
സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയോ സംഘടനകളെയോ ആണ് ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യേണ്ടത്. ഇങ്ങനെ നാമനിർദേശം ചെയ്യാനുള്ള കാരണവും അവരുടെ പ്രവർത്തനമേഖലയും വ്യക്തമാക്കണം.
മേയർ ബേബി പെരേപാടന്റെ താൽപര്യർത്ഥം ഈ വർഷം മുതൽ പുതിയതായി ആരംഭിക്കുന്ന മേയർ അവാർഡുകൾ എല്ലാവർഷവും തുടർന്നു കൊണ്ടുപോകുന്നതിനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































