പരേതനായ എബ്രഹാം മാത്യു തറപ്പിലിന്റെ ഭാര്യ മേഴ്‌സി എബ്രഹാം നിര്യാതയായി. കേരള കോൺഗ്രസ് ആദ്യകാല നേതാക്കളിലൊരാളും മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് സഹകരണ ബാങ്ക് പ്രസിഡന്റ് ബ്ലോക്ക് വികസന കൌൺസിൽ ചെയർമാൻ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന പരേതനായ എബ്രഹാം മാത്യു തറപ്പിലിന്റെ ഭാര്യയാണ് പരേത. പൊതുദർശനം ശനിയാഴ്ച വൈകീട്ട് നാല് മണി മുതൽ. സംസ്കാരശുശ്രൂഷ ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കും.