gnn24x7

മൈഗ്രന്റ് നഴ്സസ് അയർലണ്ടും  ഓ ഇ ടി ഡിപ്പാർട്ടുമെന്റും സഹകരിക്കുന്നു; ആയിരക്കണക്കിന് കെയർ അസിസ്റ്റന്റുമാർക്ക് സഹായകമാവും

0
1452
gnn24x7

ഓ ഇ ടി പരീക്ഷ പാസ്സായി നഴ്‌സാകുക എന്ന അയർലണ്ടിൽ എത്തിയ എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഓ ഇ ടി പരീക്ഷാ അധികൃതരുമായി സഹകരിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ധാരണയായി. ഇതിന്റെ ഭാഗമായി മെയ് 22 വ്യാഴാഴ്ച അയർലണ്ട് സമയം വൈകീട്ട് നാല് മണിക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അംഗങ്ങൾക്ക് മാത്രമായി ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കാൻ ഓ ഇ ടി പരീക്ഷാ അധികൃതർ തീരുമാനിച്ചു. ഓ ഇ ടി യൂറോപ്പ്, ആഫ്രിക്ക റീജിയണൽ മാനേജരും എഡ്യൂക്കേഷണൽ സ്പെഷ്യലിസ്റ്റും ചേർന്നാണ് വെബിനാർ നയിക്കുക. കൂടാതെ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. നിലവിൽ നാട്ടിൽ ഉള്ള,  അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അവർക്കു താഴെ കൊടുക്കുന്ന ലിങ്ക് വഴി മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ സൗജന്യമായി ജോയിൻ ചെയ്ത ശേഷം വെബിനാറിലേക്കു റെജിസ്റ്റർ ചെയ്യാൻ സാധിക്കും. https://migrantnurses.ie/join-now/ 

വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്.

https://bit.ly/OETWebinarRegister

ഇതുകൂടാതെ അയർലണ്ടിൽ പുതിയതായി എത്തുന്ന എൻ എം ബി ഐ റെജിസ്ട്രേഷൻ ഉള്ള നഴ്‌സുമാർക്കു ക്ലിനിക്കൽ സെറ്റിങ്ങുകളിൽ ആവശ്യമായ കമ്മ്യൂണിക്കേഷൻ സ്‌കിൽ ട്രെയിനിങ് മൈഗ്രന്റ് നഴ്സസ് അയര്ലണ്ടുമായി സഹകരിച്ചു നടത്താനും ഓ ഇ ടി ഡിപ്പാർട്മെൻറ് സന്നദ്ധമാണ് എന്നറിയിച്ചിട്ടുണ്ട്. 

ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇടപെട്ടു അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ്  മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇപ്പോൾ ഓ ഇ ടി ഡിപാർട്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. കെയർ അസിസ്റ്റന്റുമാർക്കു QQI ലെവൽ കോഴ്സ് ചെയ്യേണ്ടതില്ല എന്ന ചരിത്രപരമായ തീരുമാനം ഐറിഷ് സർക്കാരിനെക്കൊണ്ട് എടുപ്പിച്ചത് പാർലമെന്റ് സമരം അടക്കം മൈഗ്രന്റ് നഴ്സസ് അയർലണ്ട് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ്. കെയർ അസിസ്റ്റന്റുമാരുടെ അടിസ്ഥാന ശമ്പളം വർദ്ദിപ്പിക്കുകയും അത് വഴി അവരുടെ പങ്കാളികളുടെ വിസ പെട്ടെന്ന് തന്നെ 

ലഭിക്കാൻ തുടങ്ങുകയും ചെയ്തു. അതിനോടൊപ്പം കുട്ടികളെയും എളുപ്പത്തിൽ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന തരത്തിൽ വിസ ചട്ടങ്ങൾ മാറ്റിയെടുക്കാനുള്ള പോരാട്ടത്തിലാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇപ്പോൾ. 

എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും ഓ ഇ ടി ഡിപ്പാർട്മെന്റ് നേരിട്ട് നടത്തുന്ന, ഓ ഇ ടി പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വെബിനാറിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7