gnn24x7

വൻവിജയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ദേശീയ സമ്മേളനം – ആരോഗ്യരംഗത്തു ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടും

0
683
gnn24x7

പങ്കാളിത്തംകൊണ്ടും  സംഘാടന മികവുകൊണ്ടും  വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും  ശ്രദ്ധേയമായ MNIയുടെ ദേശീയ സമ്മേളനം ജനുവരി 21 ശനിയാഴ്ച ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷൻ (INMO) നാഷണൽ ഹെഡ്ക്വാർട്ടേഴ്‌സ് ആയ ഡബ്ലിനിലെ റിച്ച്മൻഡ്സ് ബിൽഡിങ്ങിൽ വച്ച് നടത്തപ്പെട്ടു. ഫിലിപ്പിനോ കോൺസുലാർ ജനറൽ റെയ്മണ്ട് ഗാരറ്റ്, INMO ജനറൽ സെക്രട്ടറി ഫിൽ നിഹെ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്‌വാർഡ് മാത്യൂസ്, ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ (IHREC) പ്രതിനിധികളും സോളിസിറ്റർമാരുമായ ഒനിയ ബ്രാന്നാക്ക്, റോസാ ഐവേർസ്, നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ട് (NMBI) ഡയറക്ടർ ഓഫ് രെജിസ്ട്രേഷൻ റേ ഹീലി എന്നിവർ മുഖ്യാതിഥികളായി സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 135 ഡെലിഗേറ്റ്സ് നഴ്സുമാർ പങ്കെടുത്തു.

സമ്മേളനത്തിൽ അയർലണ്ടിന്റെ മിനിസ്റ്റർ ഫോർ ചിൽഡ്രൻ, യൂത്ത്‌, ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായ റോഡ്രിക് ഓ ഗോർമാൻ സന്ദർശനം നടത്തിയത് കൗതുകകരമായി. ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായ താനുമായി ചർച്ചകൾക്ക് MNI ഭാരവാഹികളെ തന്റെ ഓഫീസിലേക്ക് മന്ത്രി ക്ഷണിച്ചു.

ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതിരുന്ന, മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ഇന്ത്യൻ അംബാസ്സഡർ ശ്രീ അഖിലേഷ് മിശ്രയുടെ സന്ദേശം സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിന്റോ ജോസ് സമ്മേളനത്തിൽ വായിച്ചു.അസോസിയേഷൻ ഓഫ് നൈജീരിയൻ നഴ്സസ് ഇൻ അയർലണ്ട് പ്രസിഡന്റും  ഒലായിങ്ക ആറേമു സമ്മേളനത്തിന്റെ തീം ആയ equality, diversity and inclusion എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഒലായിങ്കയും സംഘവും അവതരിപ്പിച്ച ആഫ്രിക്കൻ നൃത്ത സംഗീത പരിപാടി സമ്മേളനത്തിന് നിറം പകർന്നു. തുടർന്ന് ഫിലിപ്പിനോ നഴ്സസ് അയർലണ്ട് സംഘടനയുടെ പ്രതിനിധിയായ മൈക്കൽ ബ്രയാൻ പ്രവാസി നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

ട്രിനിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സർ ആയ ബാറി മക്ബ്രയൻ തന്റെ റിസർച്ച് വിഷയമായ “The workplace integration of Indian nurses in Irish healthcare settings”നെക്കുറിച്ചു സംസാരിച്ചു. സെൻറൽ കമ്മിറ്റി അംഗവും MNI സ്ഥാനാർത്ഥിയായി NMBI ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട മിട്ടു ആലുങ്കൽ, INMO ഇന്റർനാഷനൽ നഴ്സസ് സെക്ഷൻ ചെയർപേഴ്സൺ ജിബിൻ മറ്റത്തിൽ സോമൻ, നഴ്സിംഗ് ഹോം അയർലണ്ട്  (NHI) പ്രതിനിധി ഡിയോഡ്ര ഷാനഗർ, സ്കിൽനെറ്റ്‌ ഗ്രൂപ് പ്രതിനിധി കാർമൽ കെല്ലി എന്നിവരും സമ്മേളനത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ  ഫിലിപ്പിനോ കോൺസുലാർ ജനറൽ റെയ്മണ്ട് ഗാരറ്റ്, INMO ജനറൽ സെക്രട്ടറി ഫിൽ നിഹെ, നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ട് (NMBI) ഡയറക്ടർ ഓഫ് രെജിസ്ട്രേഷൻ റേ ഹീലി എന്നിവർ  സമ്മേളനത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു. നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ് ഡെലിഗേറ്റ് സമ്മേളനത്തിൽ ഉയർന്നു വന്ന പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുകയും സമ്മേളനം ഉയർത്തുന്ന ആവശ്യങ്ങൾ സർക്കാർ മുൻപാകെ വക്കുകയും ചെയ്യും എന്ന് അറിയിക്കുകയും ചെയ്തു.

സംഘടനയുടെ കരട് ഭരണഘടന ഭേദഗതികൾ ഒന്നും ഇല്ലാതെ പ്രതിനിധികൾ അംഗീകരിക്കുകയും ചെയ്തു. നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി MNIയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും സമ്മേളനത്തിന് മുൻപാകെ അവതരിപ്പിച്ചു. സംഘടനയുടെ അംഗം ആയ ബ്ലെസി തോമസ് സംഘടനയുമായുള്ള തന്റെ അനുഭവവും ബന്ധവും പ്രതിസന്ധി ഘട്ടത്തിൽ സംഘടനയിൽ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും സമ്മേളനത്തിന് മുൻപാകെ അവതരിപ്പിച്ചത് ശ്രദ്ദേയമായി.

സെൻട്രൽ കമ്മിറ്റി അംഗം സോമി തോമസ് സ്വാഗതവും ജോയിന്റ് കൺവീനർ ഐബി തോമസ് നന്ദിപ്രസംഗവും നടത്തി. പല രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികളോടുകൂടി രാവിലെ 9 മണിക്കാരംഭിച്ച സമ്മേളനം അഞ്ചരയോടു കൂടി സമാപിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here