gnn24x7

MIND മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ അയർലണ്ട് മലയാളികളെ കാണാൻ താരസുന്ദരി ഹണിറോസ് എത്തുന്നു

0
993
gnn24x7

MIND സംഘടിപ്പിക്കുന്ന, മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ പ്രിയ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുന്നു.

ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN AIRPORT) ലാണ് മെഗാമേള നടക്കുക.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സംഘടക  മികവുകൊണ്ടും, ചാരിറ്റി പ്രവത്തനങ്ങൾകൊണ്ടും ഐറിഷ്മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ മൈൻഡ് ഇത്തവണയും ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടിയാണ് (CHF)  മെഗാമേള സംഘടിപ്പിക്കുന്നത്.

രണ്ടായിരത്തിലധികം കാർപാർക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു  https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്നിന്നു പാർക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണ നാണയങ്ങളാണ്.

രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയിൽ ആദ്യം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള  indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളിൽ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മലയാളി അസോസിയേഷനുകൾ, ഡാൻസ് സ്കൂളുകൾ, നാല് പ്രമുഖ മ്യൂസിക് ബാൻഡുകൾ Live DJ ഫാഷൻ ഷോ, ഒക്കെയായി രാത്രി ഒമ്പതുമണി വരെ നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മത്സരങ്ങൾ ബുക്ക് ചെയ്യുവാനായി https://mindireland.org/ സന്ദർശിക്കുക.

മൈൻഡ് മെഗാമേളയുടെ  banking partner ആയ Federal Bank ന്റെ സ്റ്റാൾ ഉൾപ്പടെ മുപ്പതോളം സ്റ്റാളുകളിൽ വ്യത്യസ്തങ്ങളായ ഫുഡ് സ്റ്റാളുകൾ, ഫാഷൻ ബൊട്ടീക് സ്റ്റാളുകൾ, ഗ്രോസറി സ്റ്റാളുകൾ എന്നിവ ഉണ്ടാകും.

ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷന് വേണ്ടി സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു മൈൻഡ് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7