gnn24x7

ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി.രാജേഷ് അയർലണ്ടിലെത്തുന്നു

0
169
gnn24x7

ഡബ്ലിൻ :  ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ മെയ് 2 ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷത്തിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. 

കില്‍ക്കെനിയിലെ  O’Loughlin Gael GAA  ക്ലബ്ബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്. 

തൊഴിലാളി വർഗ്ഗത്തിൻറെ കഠിനാധ്വാനത്തെ ആദരിക്കാനായി 80 ഓളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. ക്രാന്തി അയർലണ്ടിൻ്റെ മെയ്ദിനാഘോഷങ്ങളുടെ വിശദ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്ന് കേന്ദ്ര കമ്മറ്റി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7