gnn24x7

കോർക് ടൈറ്റാനിക് ഹോബ് സന്ദർശിച്ച് എം പി രമ്യ ഹരിദാസ്

0
550
gnn24x7

അയർലൻഡ് : അയർലൻഡിലെ കോർക് ടൈറ്റൈനിക് ഹോബ് ചരിത്രസ്മാരകം സന്ദർശിച്ചു  പുഷ്പാർച്ചന നടത്തി എം പി രമ്യ ഹരിദാസ്. തുടർന്ന് കോർക്കിൽ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. കോർക്കിലെ indian Aagrah Restaurant ഇൽ വെച്ച് സംഘടിപ്പിച്ച ചാറ്റ് വിത്ത്‌ രമ്യ ഹരിദാസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം പി.

കോൺഗ്രസ്‌ എന്നതൊരു വികാരണമാണെന്നും, നാടും വീടും വിട്ട് നിൽക്കുന്ന പ്രവാസികൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ആ കൂട്ടായ്മയോടുള്ള ആത്മാർത്ഥകൊണ്ടാണെന്നും എം പി പറഞ്ഞു. വളരെ കുറഞ്ഞ സമയം ആണ് തങ്ങൾക്ക് ലഭിച്ചതെങ്കിലും പാർട്ടി അനുഭാവികളുമായി കൂടിക്കാഴ്ച നടത്തുക എന്നതാണ് പരമ പ്രധാനമെന്നും എം പി കൂട്ടിച്ചേർത്തു.

പാർട്ടിയുടെ വളർച്ചക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന പ്രവാസികൾ പാർട്ടിയുടെ ജീവ രക്തമാണെന്നും, അവരിൽ നിന്നും പാർട്ടിക്ക് ലഭിക്കുന്ന ഊർജമാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും പരിപാടിയിൽ എം പി രമ്യ ഹരിദാസ്  പറഞ്ഞു.

ലിങ്ക് വിൻസ്റ്റർ ,സാൻജോ മുളവരിക്കൽ,പുന്നമട ജോർജ്കുട്ടി , വിനു താല, അജീഷ്,ലിജോ കല്ലിശേരി, ജെയ്സൺ കുന്നുംപുറം, ബെന്നി കാറ്റാടി, കുരുവിള ജോർജ് , ചാൾസൺ ചാക്കോ,ജിസ് ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ആന്റണി ചാലിൽ നന്ദി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7