എഴുത്തിന്റെ കുലപതിയായ ശ്രീ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു കൊണ്ട് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിക്കുന്നു. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഹാളിലാണ് യോഗം നടക്കുന്നത്. പ്രസ്തുത യോഗത്തിലേക്ക് എവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് 2009-ലെ വിദ്യാരംഭ ചടങ്ങിലും ഓണാഘോഷത്തിലും പങ്കെടുക്കുന്നതിനു വേണ്ടിയാണ് എം ടി ഡബ്ലിനിലെത്തിയത്. മലയാള ഭാഷയുടെ ഔന്നത്യത്തെക്കുറിച്ചും, പ്രവാസികൾക്കിടയിൽ അതു നില നിർത്താൻ മലയാളം സംഘടന കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ചും അന്നദ്ദേഹം ശ്ലാഘിച്ചു സംസാരിച്ചു. രണ്ടാഴ്ചത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയതിനു ശേഷവും ‘മലയാള’വുമായുള്ള ബന്ധം മരിക്കുംവരെ അദ്ദേഹവും കാത്തു സൂക്ഷിച്ചിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































