അയർലണ്ട്: ബൂസ്റ്റർ ഡോസ് ലഭിക്കാൻ രണ്ട് വാക്സിനേഷനും പൂർത്തിയാക്കിയതിനു ശേഷം മൂന്ന് മാസം കാത്തിരിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി സ്Stephen Donnelly ഇന്നലെ പ്രഖ്യാപിച്ചു. NIAC നിർദ്ദേശം നൽകിയെങ്കിലും മുൻഗണനാ ക്രമത്തിൽ ബൂസ്റ്ററുകൾ നൽകുന്നത് തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധശേഷി കുറഞ്ഞവർക്ക് അവരുടെ മൂന്നാമത്തെ ഡോസിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ എംആർഎൻഎ വാക്സിൻ ബൂസ്റ്റർ (നാലാമത്തെ ഡോസ്) നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബൂസ്റ്ററുകളുടെ ത്വരിതഗതിയിലുള്ള റോൾ-ഔട്ടിനായുള്ള ഒരു പുതിയ പ്ലാൻ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിസ്മസിന് മുമ്പ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ NPHET വ്യാഴാഴ്ച യോഗം ചേരും.
അയർലണ്ടിലെ ഏകദേശം 11% കേസുകളും ഇപ്പോൾ ഒമിക്‌റോൺ വേരിയന്റാണെന്നും ഇത് ഒരാഴ്ച മുമ്പ് 1% ആയിരുന്നുവെന്നും ഇന്ന് ഒമിക്‌റോൺ വേരിയന്റിന്റെ 8 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുന്നു, ഇത് മുഴുവൻ ജീനോം സീക്വൻസിംഗിലൂടെ സ്ഥിരീകരിച്ചുവർന്നും ഇതോടെ അയർലണ്ടിൽ സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 18 ആയി എന്നും Dr Tony Holohan വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ നിരവധി പുതിയ സാധാരണ ലക്ഷണങ്ങൾ ദക്ഷിണാഫ്രിക്കയിലെ വൈദ്യശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയായിരുന്നു ഏറ്റവും പുതിയ സ്ട്രെയിൻ ആദ്യമായി തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർമാനായ ഡോ. ആഞ്ചലിക് കോറ്റ്‌സിയാണ് ഒമിക്‌റോൺ സ്‌ട്രെയിനെ ആദ്യമായി സംശയിച്ചവരിൽ ഒരാൾ. അവരുടെ സ്വകാര്യ ക്ലിനിക്കിലെ രോഗികൾ ഡെൽറ്റ വേരിയന്റിൻറെ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിക്കുന്നത് അവർ ശ്രദ്ധിച്ചു.
ആദ്യകാല റിപ്പോർട്ടുകൾ കാണിക്കുന്നത് ഒമൈക്രോണിന് അതിന്റേതായ അഞ്ച് വ്യത്യസ്ത ലക്ഷണങ്ങളുണ്ടെന്നാണ്:
1. A scratchy throat (as opposed to a sore throat)
2. A dry cough
3. കടുത്ത ക്ഷീണം
4. നേരിയ പേശി വേദന
5. രാത്രി കാലങ്ങളിൽ അനുഭവപ്പെടുന്ന വിയർപ്പ്