gnn24x7

നവംബറിൽ നടക്കുന്ന ഇടകാല തെരഞ്ഞെടുപ്പിൽ ജി ഒ പി കരുത്തു കാണിക്കുമെന്നു നിക്കി ഹേലി – പി പി ചെറിയാൻ

0
235
gnn24x7

 
ന്യൂ ഹാംഷെയർ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്റെ നിയന്ത്രണം    റിപബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുമെന്നും   നിക്കി ഹെലി.
 ന്യൂ ഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സെപ്റ്റ് 24നു സൗത്ത് ഹാംഷെയർ ടൗണിൽ  സംഘടിപ്പിച്ച  യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ യു.എൻ അമേരിക്കൻ അംബാസിഡറുമായിരുന്ന  നിക്കി .
ന്യൂ ഹാംഷെയറിൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതു റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ക്രിസ് സുന്നുവും ,സെനറ്റിലേക്കു മത്സരിക്കുന്നത് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  മുൻ ആർമി ജനറൽ ഡോൺ ബോൾഡ്യൂക്‌ ആണ്. പ്രൈമറിയിൽ .റിപബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയെ നേരിയ ഭൂരിപക്ഷത്തിനു  പരാജയപ്പെടുത്തി യാണ് ഡോൺ ജി ഒ പി  സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്..
ഡോൺ നേരിടുന്നുണ്ട് മുൻ ഗവർണറും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ  മാഗി ഹസ്സനെയാണ് .പ്രൈമറിയിൽ മാഗി 98 ശതമാനം ഡെമോക്രാറ്റിക്‌ വോട്ടുകൾ നേടിയപ്പോൾ ഡോണിന് നേടാനായത് 83 ശതമാനം റിപ്പബ്ലികൻ  വോട്ടുകളാണ് .
നിക്കിയുടെ സന്ദർശനം പാർട്ടിയിൽ ഐക്യം ഉണ്ടാക്കു മെന്നാണ് പ്രതീക്ഷിക്കുന്നത് .2024ലെ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് നവമ്പർ തിരെഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് നിക്കി പ്രതികരിച്ചത് ,ജി ഒ പിയിൽ ഐക്യത്തോടെയുള്ള പ്രവർത്തനം നവമ്പർ തിരെഞ്ഞെടുപ്പിൽ നിർണായക പതിനൊന്നു സെനറ്റ് സീറ്റുകളിൽ നല്ല വിജയം നൽകുമെന്നും നിക്കി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here