gnn24x7

നോക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 2ന്

0
615
gnn24x7


ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ്  സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനന പ്പെരുന്നാളി നോടനുബന്ധിച്ചുള്ള  എട്ടു നോമ്പിൽ   നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർത്ഥയാത്രയും വി . കുർബ്ബാനയും  ഈ വർഷവും ക്രമീകരിച്ചിരിക്കുന്നു  . സെപ്റ്റംബർ 2  ശനിയാഴ്ച രാവിലെ 09.30 മണിക്ക് നോക്ക് ബസലിക്കയിൽ വച്ച്  അഭി. തോമസ് മോർ അലക്സത്രിയോസ് മെത്രാപ്പോലീത്തയുടെ  മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും വി.കുർബ്ബാനഅർപ്പിക്കപ്പെടുന്നത് .

എല്ലാ വിശ്വാസികളെയും വി.കുർബ്ബാനാനയിൽ സംബന്ധിച്ചു വി . ദൈവമാതാവിന്റെ മധ്യസ്ഥയിൽ  അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായിഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. ജെനി ആൻഡ്രൂസ് : 089 449 5599

അഡ്വ . ബിനു ബി അന്തിനാട്ട് : 087 751 7155

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
gnn24x7