gnn24x7

‘നൃത്ത്യ’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്

0
368
gnn24x7

ഡബ്ലിൻ: പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ‘നൃത്ത്യ’ എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു.

മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയിൽ നൂറോളം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here