വാട്ടർഫോർഡ്: ഓഐസീസി അയർലണ്ട്, വാട്ടർഫോർഡ് ഇൻഡ്യൻ സ്വാതന്ത്ര്യദിനാഘോഷവും, ഉമ്മൻ ചാണ്ടി അനുസ്മരണവും വാട്ടർഫോർഡിലെ സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.

ഓഐസീസി അയർലണ്ട് പ്രസിഡൻറ് എം എം ലിങ്ക് വിൻസ്റ്റർ ദേശീയ പതാക ഉയർത്തുകയും ഓഐസീസി അയർലണ്ട് വൈസ് പ്രസിഡൻറ് പുന്നമട ജോർജ്ജ്കുട്ടി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർ പ്രിൻസ് മാത്യുവിന്റെ അദ്ദ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ വാട്ടർഫോർഡിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ, വൈദികർ ഉൾപ്പെടെ നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

സെബിൻ ജോസ്, സിജോഡേവിഡ്, ഡെന്നി ഡൊമിനിക്ക്, എമിൽ ജോൺ, ആൻറണി പടയാട്ടിൽ, ജയ പ്രിൻസ്, ലിജി ജോർജ്ജ്കുട്ടി, മേരി സിജോ, ഗ്രേയ്സ്ജേക്കബ്ബ്, പ്രസാദ് ജോർജ്ജ്, ജിജോ കുര്യാക്കോസ്, ശ്യാം ഷണ്മുഖൻ, മനു ചെന്നിത്തല, സുരേഷ്കുമാർ, മനോജ് കുമാർ, അനു ചാക്കോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz







































