gnn24x7

വാട്ടർഫോർഡിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാൾ, ഓണാഘോഷം

0
384
gnn24x7

അയർലണ്ട് : വാട്ടർഫോർഡ് സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതിവിൻ്റെ ജനനതിരുനാൾ സെപ്റ്റംബർ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ്  ബെനിഡൽസ് ദേവാലയത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 7:30 നു ഫാ. ബൊബിറ്റ് പയ്യംപള്ളിക്കുന്നേലിൻ്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധന,   9 നു ജപമാല പ്രദിക്ഷണം : ഫാ. റസല്‍ തറപ്പേൽ, തുടർന്ന് വികാരി ഫാ. ജോമോൻ കാക്കനാട്ട് തിരുനാൾ കൊടിയേറ്റും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു ജപമാല, നാലുമണിക്ക് ഫാ. റോണി മാളിയേക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോ പഴേപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ജോൺ കാക്കരകുന്നേൽ കാർമ്മികനായിരിക്കും.

വൈക്ട്ട് 6:45 നു ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ വച്ച് തിരുനാൾ ലക്കിട്രോ യുടെ നറക്കെടുപ്പ് ബിഷപ്പ് അൽഫോൻസ് കുല്ലിനാൻ നിർവ്വഹിക്കും, തുടർന്ന് യുവജനങ്ങളുടെ ഫ്ലാഷ്‌മോബ്, ഡബ്ലിൻ സോൾ ബീറ്റിൻ്റെ ഗാനമേള. സ്നേഹവിരുന്നോടെ തിരുനാളിനു സമാപനമാവും.

വാട്ടർഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 17 ശനിയാഴ്ച    ഉച്ചക്ക് ഒരുമണിക്ക്  ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ നടക്കും. ഓണപ്പൂക്കളം, തിരുവാതിര, വിവിധ ഓണക്കളികൾ, മത്സരങ്ങൾ, വടംവലി, ഓണസദ്യ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here