തായ്‌ലണ്ട്: തായ്‌ലണ്ടില്‍ പാലര്‍ലമന്റെിന്റെ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എം.പി. തന്റെ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു. എം.പി. കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ തത്‌സമയം അത് ക്യാമറയില്‍ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാന ചര്‍ച്ചവിഷയങ്ങള്‍ വായിക്കുന്നതിനിടയിലാണ് എം.പി. ഈ പ്രവര്‍ത്തി കാണിച്ചത്.
ഇന്നലെ രാത്രി തായ്‌ലന്‍ഡിലെ പാലര്‍മെന്റ് സമ്മേളനത്തിനിടയില്‍ എം.പി. റോനാഥെപ് അനുവാട്ടാണ് പിടിക്കപ്പെട്ടത്. ഇന്നലത്തെ ബജറ്റ് വായനയ്ക്കിടയില്‍ തന്റെ ഫോണില്‍ വ്യക്തമായ ചിത്രങ്ങളുടെ ഒരു ശ്രേണി തുറക്കുകയും പത്തുമിനുട്ടിലധികം നേരം എം.പി. അത് കണ്ടുകൊണ്ടിരിക്കുകയും ചെയ്തു. മുഖാവരണം പോലുമില്ലാതെ ഇരുന്ന് ഇത്തരം പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കുന്ന എം.പിയെ മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധിക്കുകയും അദ്ദേഹം വീഡിയോ കാണുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും പകര്‍ത്തുകയും അപ്പോള്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തതോടെയാണ് സംഭവം ഏവരുടെയും ശ്രദ്ധയില്‍പെടുന്നത്.
മാധ്യമങ്ങള്‍ അദ്ദേഹത്തെ പ്രതികരണത്തിനായി വളഞ്ഞപ്പോള്‍ പരമാവധി അവര്‍ക്ക് മുഖം കൊടുക്കാതെ രക്ഷപെടാനുള്ള ശ്രമം നടത്തി. എന്നാല്‍ മാധ്യമങ്ങള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഒരു പെണ്‍കുട്ടി അപകടത്തിലാണെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞാണ് തന്റെ ഫോണില്‍ വീഡിയോ വന്നതെന്നും, അത് എന്താണെന്നും എന്ത് സാഹചര്യമാണെന്ന് വ്യക്തമായി മനസിലാക്കാനാണ് താന്‍ ശ്രദ്ധാപൂര്‍വ്വം വീഡിയാ കണ്ടെതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പാര്‍ലമെന്റിന്റെ അച്ചടക്കനടപടികളെ എം.പി. നേരിടേണ്ടിവരുമെന്ന് തീര്‍ച്ഛയായി.