gnn24x7

പ്രകാശിന്റെ പൊതുദർശനം വ്യാഴാഴ്ച വൈകിട്ട് ഡബ്ലിനിൽ 

0
439
gnn24x7

 കഴിഞ്ഞദിവസം ഡബിളിനിൽ അന്തരിച്ച പാലക്കാട് തോളന്നൂർ സ്വദേശി പ്രകാശ് കുമാർ പിസിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ പൊതുദർശനത്തിനായി ഡബ്ലിൻ ക്രമ്ളിനിൽ വയ്ക്കും.

 കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രകാശ് കുമാർ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഡബ്ലിൻ ബ്യൂമൗണ്ട് ആശുപത്രിയിൽ വച്ച് അന്തരിച്ചത്.

ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ.

പൊതു ദർശനത്തിനുശേഷം എംബസിയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7