gnn24x7

മലയാളികൾക്ക് അഭിമാന നിമിഷം; ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ മേയർ 

0
3227
gnn24x7

  കഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും  FinaGael സ്ഥാനാർത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടിയ ശ്രീ. ബേബി പെരേപ്പാടൻ ഇനിമുതൽ South Dublin County Council മേയർ.

EXCLUSIVE NEWS

 വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ  ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനകരമായ നേട്ടമാണിത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ അയർലണ്ടിലെ മേയർ ആകുന്നത്. ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാവുന്ന അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്ക്കാർ ഡെപ്യൂട്ടി മേയറായി കുറച്ചു കാലം  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയർ ആകുന്നത്. അത് ഒരു മലയാളി ആകുന്നത് അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും ഇരട്ടിമധുരം നൽകുന്ന അനുഭവമാണ്.

ബേബി പെരേപ്പാടൻ ഇനിമുതൽ South Dublin County Council മേയർ. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും ഇരട്ടിമധുരം…

 ഡബ്ലിനെ നാല്  കൗൺസിലുകൾ ആയി വിഭജിച്ചിട്ടുണ്ട്. Dublin City Council, Fingal County Council, South Dublin County Council, DunLaoghaire-Rathdown County Council എന്നിവയാണവ. അതിലെ South Dublin County Council മേയർ ആയാണ് ബേബി പെരേപ്പാടൻ നിയമിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും മേയറിന്റെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു.

 ഏഴു  Local Electoral Areas(LEA) ഉൾപ്പെടുന്നതാണ് South Dublin County Council. ഇവയിൽ എല്ലാത്തിൽ നിന്നുമായി ആകെ 40 മെമ്പേഴ്സ്നെയാണ് കഴിഞ്ഞ ഇലക്ഷനിൽ തെരഞ്ഞെടുത്തത്. Clondalkin (7), Firhouse-Bohernabreena (5), Lucan(5), Palmerstown-Fonthill(5), Rathfarnham -Templeogue (7), Tallaght Central (6), Tallaght South(5) എന്നിവയാണ് ഈ ലോക്കൽ ഇലക്ട്രൽ ഏരിയാകൾ. ബേബി പെരേപ്പാടൻ ഈ പ്രദേശങ്ങളുടെ നഗരപിതാവ് ആയിരിക്കും.

അങ്കമാലിക്ക് അടുത്ത് പുളിയനം സ്വദേശിയായ  ബേബി പെരേപ്പാടന്റെ മകൻ കൂടിയായ ഡോ. ബ്രിട്ടോ പെരേപ്പാടനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ജന പിന്തുണയോടെ വിജയിച്ചിരുന്നു. മകന്റെ കന്നി യോഗത്തിന് പിതാവ് അധ്യക്ഷത വഹിക്കും എന്ന കൗതുകം കൂടി ഉണ്ട്.

 ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പരിഹാരം ഉണ്ടാക്കാൻ സാധ്യമായ വഴികൾ തേടുന്നത് കൊണ്ടാണ്  ബേബി പെരേപ്പാടന് താലായിലെ ജനങ്ങൾക്കിടയിലും FinaGael പാർട്ടിയിലും വലിയ അംഗീകാരം ലഭിച്ചത്. കൗൺസിൽ യോഗങ്ങൾക്ക് അധ്യക്ഷതവഹിക്കുകയാണ്  മേയറിന്‍റെ പ്രധാന ചുമതല. സഹായത്തിനായി പി. എ.  ഉണ്ടാവും.

അയർലൻഡ് മലയാളികളുടെ അഭിമാനമായി മാറിയ മേയർ ബേബി പെരേപ്പാടന് GNN IRELAND എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഏറ്റവും ആദ്യം ഈ വാർത്തയും മേയർ ബേബി പെരേപ്പാടൻറെ ചിത്രങ്ങളും വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും GNN IRELAND ഇതോടൊപ്പം പങ്കുവയ്ക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7