കോട്ടയം • അയർലൻഡിലെ ശരീരസൗന്ദര്യ മത്സരത്തിൽ തിളങ്ങി പുതുപ്പള്ളിക്കാരൻ. ന്യൂറോസിൽ വേൾഡ് നാച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടിയാണ് ഇരവിനല്ലൂർ വാവള്ളിൽ കരോട്ടു വീട്ടിൽ റോഷൻ വി.കുര്യാക്കോസ് (42) താരമായത്. കഴിഞ്ഞ വർഷം നേടിയ രണ്ടാം സ്ഥാനം ഇക്കുറി സ്വർണ മാക്കിയായിരുന്നു റോഷന്റെ പ്രകടനം. യു എസിൽ നടക്കുന്ന ഓൾ വേൾഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ അയർലൻഡിനെ പ്രതിനിധീകരിക്കാനും റോഷനു സാധിക്കും.
വാട്ടർ ഫോഡ് കില്ലൂർ ബിജ് നഴ്സിങ് ഹോമിൽ നഴ്സിങ് ഡയറക്ടറായ റോഷൻ പരേതനായ കെ.കെ. കുര്യാക്കോസിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ ജോബി റോഷൻ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. വി ദ്യാർഥികളായ ജൊഹാൻ, റിയാന എന്നിവരാണു മക്കൾ.
മിസ്റ്റർ എംജി സർവകലാശാല ജൂനിയർ, മിസ്റ്റർ കോട്ടയം റണ്ണറപ് എന്നിവ നേടിയിരുന്നു. പ്രകടനം വർധിപ്പിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാതെയുള്ള മത്സരമാണു നാച്വറൽ ബോഡി ബിൽഡിങ്ങിൽ നടക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































