gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ സ്ഥാപക ചെയർമാന്റെ നേതൃത്വത്തിൽ അയർലണ്ട് ഡബ്ലിൻ മേയറെ സന്ദർശിച്ചു 

0
276
gnn24x7

ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ  ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ  അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ മേയർ ശ്രീ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ ) സന്ദർശിച്ചു.

രണ്ടു മണിക്കൂർ  നീണ്ടുനിന്ന സന്ദർശനത്തിൽ അയർലൻഡ് മലയാളികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങൾ  മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സെർവീസിനായി പരിശ്രമിക്കുന്ന ശ്രമിക്കുന്ന മേയറുടെ പ്രവർത്തനങ്ങളെ WMF പ്രതിനിധികൾ അഭിനന്ദിച്ചു. അയർലണ്ട് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്ന് മേയർ അറിയിച്ചു.

ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ അയർലണ്ടിൽ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സംഘടനകളുടെ  ആവശ്യകതകളും , മാറ്റങ്ങളോട് കൂടിയുള്ള പ്രവർത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.

അയർലണ്ടിലെ തദ്ദേശീയരുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ WMF ശ്രമം നടത്തുമെന്ന് WMF പ്രതിനിധികൾ മേയറെ അറിയിക്കുകയും , ഈ പ്രവർത്തനങ്ങൾക്കുള്ള എല്ലാ വിധ സഹായങ്ങളും മേയർ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ  ജോയിൻ്റ് സെക്രട്ടറി റോസെലെറ് ഫിലിപ്പ്, അയർലൻഡ് കോർഡിനേറ്റർ ഷൈജു തോമസ്, സ്മിത അലക്സ്, ജോസ്‌മോൻ ഫ്രാൻസിസ്, ബിപിൻചന്ദ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

ഗ്ലോബൽ പി ആർ ഫോറം 

WMF

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7