gnn24x7

സാംബേബി അച്ചന് യാത്രയയപ്പും പുതിയ വികാരിക്ക് സ്വീകരണവും നല്കി

0
268
gnn24x7

മെൽബൺ: ക്ലയിറ്റൻ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി ബ. സാംബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക സമുചിതമായ യാത്രയയപ്പു നല്കി. മുതിർന്ന വൈദീകൻ വന്ദ്യ ജയിംസ് വർഗീസ് കോർ എപ്പിസ്കോപ്പാ, വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് തമ്പി സി.ചെമ്മനം, വർഗീസ് ജയിംസ്,  നീബാ ജേക്കബ്, സാം ജയിംസ്, തരുൺ സഖറിയാ, ടിസ്മി തമ്പി ചെമ്മനം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഇടവകയുടേതായ ഉപഹാരങ്ങളും പാരിതോഷികവും ഇടവക ട്രസ്റ്റിയും, സെക്രട്ടറിയും ചേർന്ന് സമ്മാനിച്ചു. എല്ലാ സംഘടനകൾക്കും വേണ്ടി  ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്കപ്പെട്ടു. ബ. സാംബേബി അച്ചനും, ടെൻസി കൊച്ചമ്മയും നാളിതുവരെ ഇടവക്കാർ നല്കിയ സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞു് ഉചിതമായ മറുപടി പ്രസംഗം നടത്തി.       പുതിയ വികാരിയായി സ്ഥാനമേറ്റ ഫാ.സുചിൻ വർഗീസ് മാപ്പിള തനിക്കും സഹധർമ്മിണി ഹെലനി കൊച്ചമ്മക്കും നല്കിയ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അർപ്പിച്ചു.     

ആങ്കർ ആയിരുന്ന ബസ്സൽ രാജ് വർഗീസിൻ്റെ പ്രകടനം സമ്മേളനത്തിന് കൊഴുപ്പേകി. ട്രസ്റ്റി ഷെറിൻ മാത്യൂ സ്വാഗതവും സെക്രട്ടറി ജോബി മാത്യൂ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here