ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണ് അയര്‍ലാന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ മല്‍സരങ്ങളിലും പങ്കെടുപ്പിക്കാമെന്ന ഓഫര്‍ കൂടി നൽകിയാണ് സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. ഐറിഷ് ടീമിനു വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുമെന്നതു മാത്രമല്ല ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ഇതോടൊപ്പം ലഭിക്കും.
ഈ വര്‍ഷം ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനു ഐറിഷ് ടീമിനായി കളിക്കാന്‍ അനുമതിയില്ല. അയര്‍ലാന്‍ഡിലേക്കു കൂടുമാറണമെങ്കില്‍ സഞ്ജു ആദ്യം ചെയ്യേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതാണ്. അതു മാത്രം പോരാ. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങി ഇന്ത്യയിലെ എല്ലാ വിധ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സഞ്ജുവിന് അയര്‍ലാന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിയും.
അയര്‍ലാന്‍ഡ് ടീമിന്റെ ഓഫറിനോടു സഞ്ജു സാംസണ്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തന്നെ പരിഗണിച്ചത് സഞ്ജു നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യക്കു വേവണ്ടി മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും സഞ്ജു ഐറിഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88








































