gnn24x7

നടന വിസ്മയം തീർക്കാൻ സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു

0
28
gnn24x7

 

പ്രസിദ്ധ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ പെൺ നടൻ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ്  സോളോ ഡ്രാമയായിടട്ട് സന്തോഷ് കീഴാറ്റൂർ തന്റെ പെൺനടൻ എന്ന നാടകം അവതരിപ്പിക്കുന്നത്. 

 ഇതുവരെ ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ ശ്ര ദ്ധേയമായ പ്രകടനം കൊണ്ട് കാണികളെ അമ്പരപ്പിച്ച സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകമാണ്  പെൺനടൻ. ഒരുകാലത്ത് മലയാള നാടകവേദികളിൽ വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം  പകർന്നാടിയ  ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ പെൺ വേഷം കെട്ടിയാടുന്നതിനുവേണ്ടി നേരിട്ട വെല്ലുവിളികളാണ് നാടക രൂപത്തിൽ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്നത്.ആണും പെണ്ണും കുമാരനാശാനും വാസവദത്തയുമെല്ലാം ഇടകലർന്നൊരു വല്ലാത്ത ദുരവസ്ഥയിലെത്തിയ വേലുക്കുട്ടിയെന്ന നടന്റെ ആത്മസംഘർഷം പെൺനടനായി സന്തോഷ് കീഴാറ്റൂർ അയർലൻഡിലെ വേദിയിലെത്തിക്കുന്നു.

സിനിമാ നടൻ കൂടിയായ സന്തോഷിന് 32 വർഷത്തെ നാടകാനുഭവമുണ്ട്. കണ്ണൂരിലെ കീഴാറ്റൂർ സ്വദേശിയായ ഈ നടൻ പതിനാറാം വയസ്സിൽ കണ്ണൂർ സംഘചേതനയിലൂടെയാണ് നാടകത്തിലെത്തുന്നത്. പിന്നീട് നിരവധി പ്രഫഷനൽ, അമച്വർ വേദികളിൽ സന്തോഷ്‌ കീഴാറ്റൂർ നാടകങ്ങളിൽ വേഷമിട്ടു.പുലിമുരുകനിൽ മുരുകന്റെ അച്ഛന്റെ റോളിലടക്കം 55 ഓളം സിനിമകളിലും അഭിനയിച്ചു.

സന്തോഷ് തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ രചനയിൽ സന്തോഷിന്റെ സുഹൃത്തായ സുരേഷ് ബാബു ശ്രീസ്ഥയും പങ്കാളിയായി. ഡോ.എൻ.കെ.മധുസൂദനനും ഡോ.കെ.എസ്.പ്രശാന്ത് കൃഷ്ണനുമാണ് സംഗീത സംവിധായകർ. ഭാര്യ സിനി സന്തോഷ് കോസ്റ്റ്യും ഡിസൈനറായും പ്ലസ് ടുവിൽ പഠിക്കുന്ന മകൻ യദു സാന്ത് ദീപ സംവിധായകനായും നാടകത്തോടൊപ്പമുണ്ട്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7