gnn24x7

ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത്. എ. കെയും ഷാജു ജോസും

0
417
gnn24x7

ഡബ്ലിൻ: പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലേക്ക് അയർലണ്ടിൽ നിന്നും ഷിനിത്ത്. എ. കെ, ഷാജു ജോസ് എന്നിവരെ തിരഞ്ഞെടുത്തു. അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയാണ് ഷിനിത്ത് എ.കെ.  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടൻ & അയർലൻഡിന്റെ (AlC) നാഷണൽ വർക്കിംഗ് കമ്മിറ്റി അംഗവും, ക്രാന്തി ദേശീയ കമ്മറ്റി അംഗവുമാണ് ഷാജു ജോസ്.

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്നതാണ്. ലോകത്തിൻറെ നാനാഭാഗത്തുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമനിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിൻറെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. 

ഇതുവരെ ലോക കേരള സഭയുടെ മൂന്നു സമ്മേളനവും മൂന്നു മേഖലാ സമ്മേളനങ്ങളുമാണ് നടന്നത്. നിലവിലെ നിയമസഭാംഗങ്ങൾ കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻറ് അംഗങ്ങൾ, പ്രവാസി കേരളീയർ, തിരികെയെത്തിയ പ്രവാസികൾ എന്നിവരും കേരള സഭയുടെ ഭാഗമാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7