ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ വച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥി അഞ്ജലി ശർമ്മയ്ക്ക് അയർലണ്ടിൽ താമസിക്കുന്നതിൽ ആശങ്കയുണ്ട്. അയർലണ്ടിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആക്രമണത്തിൽ താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതോടെ ഇവിടെ തുടരുന്നതിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്ന് അഞ്ജലി വ്യക്തമാക്കി. അഞ്ജലിയ്ക്കും സുഹൃത്തിനുമാണ് ഡബ്ലിനിൽ ആക്രമണം നേരിടേണ്ടിവന്നത്.
അഞ്ജലി ശർമ്മ (24) സെന്റ് സ്റ്റീഫൻസ് ഗ്രീൻ വിട്ട് അവളുടെ സുഹൃത്ത് ജാൻകൃത് പ്രിയദർശിക്കൊപ്പം മടങ്ങുമ്പോൾ എട്ടു കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഒരു സംഘം അവരെ പിടികൂടുകയായിരുന്നു.
പ്രിയദർശിക്ക് പിന്നിൽ നിന്ന് തുടർച്ചയായി കുത്തേറ്റു. അഞ്ജലി ശർമ്മയുടെ കണ്ണുകളിൽ ഒരു മുഴുവൻ ഡ്രിങ്ക് കാൻ എറിയുകയാണുണ്ടായത്.അത് താൽക്കാലികമായി കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കി.





































