168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക് സുപരിചിതയായ ശ്രീമതി സ്മിതയെ യോഗം ഐക്യ ഖണ്ടേനെ തിരഞ്ഞെടുത്തു, വയനാട് ദുരന്ത നിവാരണത്തിനായ് WMF ഭവന പദ്ധതിയിലേക്ക് വേണ്ട സഹായ സ്വരൂപണങ്ങൾക്കായ് മുന്നിട്ടിറങ്ങുകയും, അയർലണ്ടിൽ താമസിക്കുന്ന മലയാളികളുടെ വിവിധ ചികിത്സാ സഹായങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സ്മിതയുടെ നാമനിർദേശം യോഗം ഏകസ്വരത്താൽ അംഗീകരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു, നിലവിലെ അയർലന്റ് കോർഡിറ്റർ ശ്രീ ഷൈജു തോമസ് യൂറോപ്പ് റീജനൽ ചുമതലകളുടെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാവുന്ന അവസരത്തിലാണ് പുതിയ കോർഡിനേറ്റർ തിരഞ്ഞെടുപ്പ് ഡബ്ലിനിൽ നടന്നത്.
അയർലന്റ് മുൻ കോർഡിനേറ്റർ ആയിരുന്ന ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി റോസ്ലെറ്റ് ഫിലിപ്പിനു ശേഷം അയർലന്റ് കോർഡിനേഷൻ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ് ശ്രീമതി സ്‌മിത,കലാ സാംസ്ക്കാരിക, സാമൂഹിക വേദികളിൽ കഴിഞ്ഞ 20 വർഷത്തോളമായി അയർലന്റിൽ നിസ്തുല സേവനം അർപ്പിച്ച സ്മിതയുടെ പ്രവർത്തന മികവ് തന്നെയാണ് WMF അയർലന്റിനെ നയിക്കാൻ സ്മിതയെ തിരഞ്ഞെടുത്തതിന്റെ പ്രധാന ഘടകം എന്ന് യോഗം വിലയിരുത്തി. പ്രവാസ സമൂഹത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിന്റെ അയർലന്റ് നേതൃത്വസ്ഥാനം ഏറ്റെടുത്ത സ്മിതയെ,WMF ലോക നേതൃത്വം ഒന്നടങ്കം അഭിനനനം അർപ്പിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































