നാവൻ: സെയിന്റ് പാട്രിക്‌സ് ഡെ ദിനമായ മാർച്ച് 17 ന് നാവനിൽ നടത്തപ്പെട്ട പരേഡിൽ മീത് പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ കൗണ്ടി മീത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.

മലയാളികളായ നർത്തകരും വിവിധ കലാകാരന്മാരും ഒപ്പം നാവൻ റോയൽ സ്പോർട്സ് ക്ലബും (RMC ) അണിനിരന്ന പരേഡിലെ ഇന്ത്യൻ സെഗ്മെന്റ്, നാവനിലെ തദ്ദേശീയരായ ഐറിഷ് ജനസമൂഹത്തിന്റെയും മറ്റു രാജ്യക്കാരുടെയും ഹൃദയം കവർന്ന് ഇന്ത്യയുടെ വൈവിധ്യം പ്രദർശിപ്പിച്ചു മികവുറ്റതായ് മാറി….

നാവനിലെ മലയാളി പ്രവാസസമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്ന മീത് പ്രവാസി മലയാളികൾ ആണ് സെയിന്റ് പാട്രിക്‌സ് ഡെ പരേഡിലെ പങ്കാളിത്തത്തിനു നേതൃത്വം നൽകിയത്….


റിപ്പോർട്ട് : അനീഷ് കെ ജോയ്
ഫോട്ടോസ് : ബിജു മുള്ളംകുഴിതടത്തിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































