gnn24x7

താലയിൽ ഏഴു വർഷങ്ങൾക്കുശേഷം St. Patrick’s Day പരേഡ് പുനരാരംഭിക്കുന്നു

0
239
gnn24x7

2018 മാർച്ചിൽ ആണ് താലയിൽ അവസാനമായി St. Patrick’s Day  പരേഡ് നടന്നത്. പിന്നീടുള്ള വർഷങ്ങളിൽ പലവിധ കാരണങ്ങളാൽ ഈ പരേഡ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുടങ്ങിക്കിടന്ന  പരേഡ് പൂർവാധികം ഭംഗിയോടെ തിരിച്ചുവരികയാണ്. താലയിലും പരിസരപ്രദേശങ്ങളിലും  ഉള്ള ജനങ്ങൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഈ പരേഡിനുള്ള  ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

സൗത്ത് ഡബ്ലിൻ  കൗണ്ടി കൗൺസിൽ മേയർ ബേബി പെരേപാടന്റെ ശ്രമഫലമായാണ്  മുടങ്ങി കിടന്ന St. Patrick’s Day പരേഡിന് ഇപ്പോൾ ജീവൻ വയ്ക്കുന്നത്. സെന്റ് പാട്രിക് ഡേ ദിനത്തിൽ രാവിലെ 11.30 ന്   മേയർ ബേബി പെരേപാടൻ  ഔദ്യോഗികമായി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധതരം street games, face painting എന്നിവ ഉണ്ടാകും.

 12 മണിക്ക് 5K മാരത്തൻ ഓട്ടം ഓൾഡ് ബ്ലെസ്സിങ്ടൺ റോഡിൽ നിന്ന് ആരംഭിച്ച് താലാ സ്റ്റേഡിയത്തിൽ അവസാനിക്കും.

1.30ന് TUD ൽ നിന്നും ആരംഭിക്കുന്ന പരേഡ് താല വില്ലേജ് വഴി സഞ്ചരിച്ച് 2.30 ന് TUD യിൽ തന്നെ അവസാനിക്കും.

  സാംസ്കാരിക സംഘടനയായ മലയാളം, Malayalees In Citywest (MIC), World Malayalee Federation (WMF) തുടങ്ങിയ വിവിധ സാംസ്കാരിക സംഘടനകളും താലായിൽ ഈ വർഷം നടക്കുന്ന പരേഡിന്റെ ഭാഗമാകും. 

 കേരളത്തിന്റെ തനതായ ചെണ്ടമേളവും മുത്തു കുടകളും,  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ കലാരൂപങ്ങളും പരേഡിനെ വർണ്ണാഭമാക്കും.

 അയർലണ്ടിലെ ഈ ദേശീയ ദിനത്തിൽ  ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വൻജന പങ്കാളിത്തത്തോടെ ഈ വർഷം താലയിൽ നടക്കുന്ന പരേഡിലേക്ക്  എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7