അയർലണ്ട്: 2011-ൽ സ്ഥാപിതം ആയ സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് പത്താം വർഷത്തിലേക്ക്. Cricket Leinster-ൽ 2012-ൽ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണിൽ അണ്ടർ 17 ഉൾപ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി. ഫിൻഗാൾ കൗണ്ടി കൗൺസിലിന്റെയും ക്രിക്കറ്റ് ലെൻസ്റ്ററിന്റെയും സഹകരണത്തോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും ക്ലബ് അംഗങ്ങളുടെ സ്ഥിരോത്സാഹത്തോടെയും ക്ലബ് അതിന്റെ മുമ്പോട്ടുള്ള പ്രയാണം തുടരുകയാണ്. ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
ഡിസംബർ 5ന് നടന്ന ക്ലബിന്റെ AGM -ൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ക്ലബ് കഴിഞ്ഞ 2 സീസണിലെ (2020, 2021) മികച്ച കളിക്കാർക്കുള്ള സമ്മാന വിതരണവും നടത്തി ക്രിക്കറ്റിന്റെ വളർച്ചയ്ക്കുള്ള പ്രോത്സാഹനം അത്യന്താപേക്ഷിതം എന്ന് ചൂണ്ടി കാണിച്ചിരുന്നു.
2021-ലെ ക്ലബ് ട്രോഫികൾ നേടിയവർ
Player of the year 2021 – ജോബി തോമസ്
Emerging player of the year 2021 – അക്ഷർ ജോസഫ്
Swords Team 1 :- ഓൾ റൗണ്ടർ – സുനിൽ വിലാസിനി., മികച്ച ബാറ്റർ – ചൈതന്യ കൃഷ്ണ, മികച്ച ബൗളർ – പ്രശാന്ത് പിള്ള.
Swords Team 2 :- ഓൾ റൗണ്ടർ – ടോംസൺ ആന്റണി , മികച്ച ബാറ്റർ – പ്രവീൺ ചന്ദ്രൻ,മികച്ച ബൗളർ – ജോസഫ് ജെസ്വിൻ
Swords Team 3 :- ഓൾ റൗണ്ടർ – ഹേമന്ത് വിജയ കുമാർ , മികച്ച ബാറ്റർ – സിബു ജോസ് ,മികച്ച ബൗളർ – ജോൺ ചാക്കോ.
Swords Team 4 :- ഓൾ റൗണ്ടർ – സഞ്ജയ് ശ്രാമ്പിക്കൽ , മികച്ച ബാറ്റർ – വിശാഖ് പിള്ള ,മികച്ച ബൗളർ – വിക്ടർ ആന്റണി .
Swords Youth Team :- ഓൾ റൗണ്ടർ – ജോസഫ് ജോൺസൻ , മികച്ച ബാറ്റർ – ആരോൺ എബ്രഹാം ,മികച്ച ബൗളർ – മിഷേൽ സെറിൻ
2022-ലെ ക്ലബിന്റെ നേതൃത്വ നിര
സിബു ജോസ് – പ്രസിഡണ്ട്
ജോൺ ചാക്കോ – സെക്രട്ടറി
അരവിന്ദ് രമണൻ – ജോ. സെക്രട്ടറി
ശ്രീകുമാർ സാനുലാൽ – ട്രെഷറർ
ടോജോ ജോസഫ് – ടീം മാനേജർ
സച്ചിൻ കൃഷ്ണൻ – എക്സിക്യൂട്ടീവ് അംഗം.
അമൽ നന്ദ് – എക്സിക്യൂട്ടീവ് അംഗം
അനുഭവസമ്പത്തും ചുറുചുറുക്കുമുള്ള ക്യാപ്റ്റന്മാർ
സുനിൽ വിലാസിനി – ക്യാപ്റ്റൻ (സ്വോഡ്സ് ടീം -1 )
പ്രിജിൻ ജോയ് കുര്യൻ – ക്യാപ്റ്റൻ (സ്വോഡ്സ് ടീം -2 )
പ്രവീൺ ചന്ദ്രൻ – ക്യാപ്റ്റൻ (സ്വോഡ്സ് ടീം -3 )
സഞ്ജയ് ശ്രാമ്പിക്കൽ – ക്യാപ്റ്റൻ (സ്വോഡ്സ് ടീം -4 )
ദശാബ്ദവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ക്ലബിൽ അംഗം ആവാൻ പുതിയ ക്രിക്കറ്റ് താരങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. നിലവിൽ അടുത്ത സീസണിലേക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രായഭേദമന്യേ ക്ലബിൽ ചേർന്ന് കളിയ്ക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടോജോ ജോസഫ് – 0894395979
ജോൺ ചാക്കോ – 0876521572










































