gnn24x7

സീറോ മലബാർ കമ്യൂണിറ്റി അയർലൻഡ് (SMCI) പിരിച്ച തുക മരണപെട്ട അലീനയുടെ പിതാവിന് കൈമാറി

0
194
gnn24x7

 താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും  നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത  അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന് കൈമാറി. അലീനയുടെ നാല്പതാം ഓർമ്മ ദിനത്തിലാണ് ഈ തുക കൈമാറിയത്.

 13 ലക്ഷം രൂപ താമരശ്ശേരി രൂപതയ്ക്ക് നൽകിയിട്ടും  ശമ്പളമോ നിത്യ ചെലവിനുള്ള പണമോ പോലും ലഭിക്കാത്ത  സാഹചര്യത്തിൽ അലീന എന്ന അധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്ന സംഭവമായിരുന്നു. തകർന്നുപോയ ആ കുടുംബത്തിന് ഒരു ചെറിയ സഹായം എന്ന രീതിയിലാണ് അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ SMCI  ഓൺലൈൻ ഫണ്ട് റെയ്സിംഗ് ആരംഭിച്ചത്. ആകെ പിരിഞ്ഞു കിട്ടിയത്  1608 യൂറോ ആണ്. അതിന് തുല്യമായ  1,50,058 ഇന്ത്യൻ രൂപSMCI പ്രസിഡണ്ട് ശ്രീ.ജോർജ് പാലിശ്ശേരി അലീനയുടെ പിതാവ് ബെന്നിക്ക് ഭവനത്തിൽ എത്തി കൈമാറി. ഫാ. അജി പുതിയാപറമ്പിലും സന്നിഹിതനായിരുന്നു.

 അയർലണ്ടിലെ സിറോ മലബാർ കൂട്ടായ്മയുടെ ഈ ഉദ്യമം  മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും, ഇങ്ങനെ സഹായം ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും  ശ്രീ. ജോർജ് പാലിശ്ശേരി അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തിന് സഹായഹസ്തം നീട്ടിയ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അദ്ദേഹം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7