ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ശ്രീജിത് കൂത്താളി രചന നിർവ്വഹിച്ച “മഞ്ഞുതുള്ളിയോടും” എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഈഫ വർഗീസും റിയ നായരും ചേർന്നാണ്. ചടുലവും കുസൃതി നിറഞ്ഞതുമായ ആലാപനവും, അയർലണ്ടിന്റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ഈഫയെയും റിയയെയും ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.
സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്സംഗീതലോകത്തിന് സമ്മാനിക്കുന്നത്.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് അലൻ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, എന്നിവർ ചേർന്നാണ്. കിരൺ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
തങ്ങളുടെ സ്വപ്നലോകത്തു തുള്ളിച്ചാടി പാറി നടക്കുന്ന കുട്ടികളുടെ കാഴ്ചകളാണ് “മഞ്ഞുതുള്ളിയോടും” എന്ന മനോഹരമായ ഗാനത്തിന്റെ ഇതിവൃത്തം. കളിച്ചു ചിരിച്ചു നടന്ന കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്. മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്. കൂടുതൽ പു തുമകളോടെ “മ്യൂസിക് മഗ്” രണ്ടും മൂന്നും സീസണുകൾ 2022 ജനുവരി ,ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ അയർലണ്ടിലും യു കെ യിലുമായി നടക്കുന്നതാണ്..







































