അയർലണ്ടിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്കായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ Switcher.ie യുടെ പുതിയ ഗവേഷണം വെളിപ്പെടുത്തി. പുതിയ പഠനം അനുസരിച്ച്, ആദ്യമായി വാങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് LEITRIM.
Switcher.ie യുടെ അഫോർഡബിലിറ്റി ഇൻഡക്‌സ് ഭവന ചെലവും ആ പ്രദേശങ്ങളിലെ ആളുകളുടെ ശരാശരി വരുമാനവും വിലയിരുത്തുന്നു. കൂടാതെ ഒറ്റയ്ക്കും സംയുക്തമായും വാങ്ങുന്നവർക്ക് ഏറ്റവും താങ്ങാനാവുന്ന മേഖലകൾ Switcher.ie യുടെ അഫോർഡബിലിറ്റി ഇൻഡക്‌സ് പ്രത്യേകം വെളിപ്പെടുത്തുന്നു.
LEITRIM-ന് പുറമെ Donegal, Longford, Roscommon, Mayo, Sligo, Cavan, Monaghan, Tipperary, Offaly എന്നിവയും അനുയോജ്യമായ സാമ്പത്തിക പരിധിയിലുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ഇതിന് വിപരീതമായി, ഒറ്റയ്ക്കും കൂട്ടായും വാങ്ങുന്നവർക്ക് സാമ്പത്തികമായി ഏറ്റവും കൂടുതൽ ചിലവാക്കേണ്ടിവരുന്ന സ്ഥലമാണ് Dún Laoghaire.
Dún Laoghaire-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാൾക്ക് ഒരു ഡെപ്പോസിറ്റ് പൂർത്തീകരിക്കാൻ ഏകദേശം 20 വർഷം വേണ്ടിവരും. Leitrim-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാളേക്കാൾ 18 വർഷം കൂടുതലാണിത്. Leitrim-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാളേക്കാൾക്ക് ഡെപ്പോസിറ്റ് പൂർത്തീകരിക്കാൻ ഒന്നര വർഷം മാത്രം മതിയാകും. അതേസമയം, Dún Laoghaire-ലെ പ്രോപ്പർട്ടി ജോയിൻറ് ആയി വാങ്ങുന്നവർക്ക് ഒരു ഡെപ്പോസിറ്റ് ലാഭിക്കാൻ ഏകദേശം നാല് വർഷം വേണ്ടിവരും. Leitrim-ലെ ജോയിന്റ് വാങ്ങുന്നവരേക്കാൾ ഏകദേശം മൂന്ന് വർഷം കൂടുതലാണിത്.
ഐറിഷ് വീടുകളുടെ ശരാശരി വില കുറഞ്ഞിട്ടുണ്ടെങ്കിലും ഫെബ്രുവരിയിലെ 528 മില്യൺ യൂറോ മൂല്യമുള്ള അംഗീകാരങ്ങളോടെ ആദ്യമായി വാങ്ങുന്നയാളുടെ മോർട്ട്ഗേജുകൾ ചരിത്രപരമായി ഉയർന്ന തലത്തിൽ തുടരുന്നു. കൂടാതെ ഈ വർഷം വരെ വാങ്ങാൻ സഹായിക്കാനുള്ള സ്കീമിനായി 11,000 അപേക്ഷകളും ലഭിച്ചു.
Leitrim, Longford, Donegal, Roscommon, Sligo എന്നിവയാണ് Sole buyersന് സാമ്പത്തിക പരിധിയിൽ വാങ്ങാൻ കഴിയുന്ന 5 സ്ഥലങ്ങൾ. Leitrim, Donegal, Longford, Mayo, Roscommon എന്നിവയാണ് joint buyersന് വാങ്ങാൻ കഴിയുന്ന 5 സ്ഥലങ്ങൾ.
Dún Laoghaire, Dublin city, Wicklow, Fingal, South Dublin എന്നിവയാണ് sole buyersന് താങ്ങാനാവുന്ന സാമ്പത്തികപരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾ. Dún Laoghaire, Dublin city, Wicklow, South Dublin, Fingal എന്നിവയാണ് joint buyersന് താങ്ങാനാകാത്ത പ്രോപ്പർട്ടികൾ ഉള്ള സ്ഥലങ്ങൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ








































