ഡബ്ലിൻ: കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഹ്വാന പ്രകാരം ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നട്ടു.ലൂക്കനിൽ പ്രസിഡണ്ട് രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
മുള്ളിങ്കാറിൽ സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ, വെക്സ് ഫോർഡിൽ ജസ്റ്റിൻ ജെയിംസ്, ബീമോണ്ടിൽ സെക്രട്ടറി റ്റോം തോമസ് വാണിയപുരക്കൽ, കാസിൽബേനിയിൽ സെക്രട്ടറി റെജി കൊല്ലംപറമ്പിൽ, ലെക്സിലിപ്പിൽ ബ്ലെസ്സൻ ഇളങ്ങുളം, തോമസ് മണ്ണൂർ, ലിമറിക്കിൽ വൈസ് പ്രസിഡണ്ട് ആൽബിൻ പുല്ലാട്ട്, ബ്ലാക്ക്റോക്കിൽ അനീഷ് വടക്കേപ്പുറത്തോട്ട്,വാട്ടർഫോഡിൽ വൈസ് പ്രഡിഡന്റ് എബി വർഗീസ്, ബ്ലാഞ്ചാർഡ്സ് ടൗണിൽ സെക്രട്ടറി സണ്ണി പാലക്കത്തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.സംസ്കാരവേദി പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ ആശംസകൾ അർപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































