gnn24x7

ഈ പെണ്കുട്ടി ഞാൻ ആണ്…

0
698
gnn24x7

ഇതൊരു പത്രക്കുറിപ്പല്ല.. മറിച്ച് ഒരു ശുപാർശക്കത്താണ്. തന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്നവരോട് സ്വയം തിരുത്താനാവശ്യപ്പെടുന്ന ഒരു ശുപാർശക്കത്ത്. ഒരു കൗമാരക്കാരിപ്പെൺകുട്ടി അവൾക്ക് അത് വരെ പരിചിതമല്ലാതിരുന്ന ദിവസങ്ങൾ, അനുഭവങ്ങൾ കടന്നു പോയ വേദനയുടെ, പരിഹാസത്തിന്റെ, അകറ്റിനിർത്തലിന്റെ ഒക്കെ നിമിഷങ്ങളെക്കുറിച്ച് ഭുമിയിലുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി എഴുതുന്നത്. താൻ കടന്നുപോയ ആദ്യ വേദനയുടെ മണിക്കൂറുകളിലൂടെ കൗമാരത്തിലെത്തുന്ന ഓരോ പെൺകുട്ടിയും കടന്നുപോകേണ്ടതായിട്ടുണ്ട് എന്ന് ഈ കത്തിൽ അവൾ ഓർമ്മിപ്പിക്കുന്നു. ഓരോ പെൺകുട്ടിയും അതിജീവിച്ചു വരുന്ന അനുഭവങ്ങൾ അവരവരുടേത് മാത്രമായിരിക്കും.. ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ ഇവയുടെയൊക്കെ സ്വാധീനത്തിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും, താൻ നേരിട്ട അനുഭവങ്ങൾ പൊതുവായി ഏറിയ പേരിലും കണ്ടതുകൊണ്ടാണ് ഇങ്ങനെയൊന്നെഴുതുന്നതെന്നും അവൾ ആ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഒരു കൗമാരക്കാരി അവളുടെ സമപ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി എഴുതുന്ന കത്താണെങ്കിലും അത് വിരൽ ചൂണ്ടുന്നതത്രേയും നമുക്ക് നേരെയാണ്. അങ്ങനെയൊരു പെൺകുട്ടി നമ്മുടെ തൊട്ടടുത്ത് നിൽപ്പുണ്ടോ..? ഉണ്ടെങ്കിൽ അവളെ എങ്ങിനെയാണ് നമ്മൾ കരുതിയത്. അവൾ അതിജീവിച്ച് വന്ന ദിവസങ്ങളിൽ അവളെ നാം ചേർത്തുപിടിച്ചിരുന്നോ? അങ്ങിനെ കുറേ ചോദ്യങ്ങൾ ഈ പെൺ കുട്ടി നമ്മളോട് ചോദിക്കുന്നു. “അൺസേർട്ടിനിറ്റി” എന്ന കൊച്ച് ചലചിത്രത്തിലൂടെയാണ് ഈ ചോദ്യങ്ങളത്രേയും ആ പെൺകുട്ടി നമ്മളോട് ചോദിക്കാതെ ചോദിച്ചത്. മനസ്സിന്റെ അടിത്തട്ടിലേക്ക് പതിയെ പതിയെ ആഴ്ന്നിറങ്ങുന്ന ഈ ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത് കിരൺ ബാബു കരാലിൽ ആണ്.

ചലചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, കളർഗ്രേഡിങ്, സൗണ്ട് മിക്സിങ് തുടങ്ങിയ മേഖലകളിലും തന്റെ സ്വയസിദ്ധമായ കഴിവ് തെളിയിച്ചിരിക്കുകയാണ്  സംവിധായകൻ.സഹാസംവിധാനവും, കാമറ അസിസ്റ് ചെയ്തിരിക്കുന്നത് അനേഘ അജിത്. രണ്ടാം കാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജിത് കേശവൻ, ഡ്രോണ് ചലിപിച്ചിരിക്കുന്നത് അഭിറാം അജിത്. ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ശ്രുതിയെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് ഗായത്രി സംഗര ആണ്മറ്റു കഥാപത്രങ്ങളായി ഐറിഷ് പൗരന്മാരും വേഷം ഇട്ടിരിക്കുന്നു, കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്: ബിന്ദു സന്തോഷ്, സബി മേപ്രത്ത്, മഞ്ജു പോൾ, നിഷാ ജോൺ, ബാലചന്ദ്രൻ, ജെമിൻ ജോസഫ്,ആഷ്ലി ഷാബു, കോർമാക്, ഓവൻ. IFFI 2020 (Indian Film Festival Ireland 2020) സെലക്ഷൻ ലഭിച്ച ചലച്ചിത്രംഅൺസെർടീൻറ്റി (UncerTEENty) കാണുവാൻ : 
https://youtu.be/f1SZ0mQIxAc
വാർത്ത: ജയ്സൻ ജോസഫ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here