gnn24x7

വചന വിസ്മയം : ഓൺലൈൻ മാജിക് ഷോ ശനിയാഴ്ച വൈകിട്ട് 7:15 ന്

0
301
gnn24x7

ഇന്ദ്രജാല കലയിലൂടെ ബൈബിൾ കഥകൾ, ക്രിസ്തീയ ദർശനങ്ങൾ, സനാതന ജീവിതമൂല്യങ്ങൾ, സാമൂഹ്യ വിഷയങ്ങൾ എന്നിവ അവതരിപ്പിക്കുന്ന പാലാ രൂപത വൈദികൻ ഫാ. മൈക്കിൾ ഔസേപ്പ്പറമ്പിന്റെ ഓൺലൈൻ മാജിക് ഷോ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7:15ന്. അയർലൻഡിലെ കാറ്റിക്കിസം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കുന്ന ഈ പരിപാടി സൂം മീറ്റിംഗിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Meeting ID: 867 3908 9588 Password: A49661

മത സാമൂഹ്യ മൂല്യങ്ങളെ ജാലവിദ്യ യുമായി ബന്ധിപ്പിച്ചുകൊണ്ട് വർഷങ്ങളായി പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്ന മൈക്കിളച്ചൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളിലെ നിറസാനിദ്ധ്യം കൂടിയാണ്. ഒറ്റയ്ക്കും, പാലാ രൂപതയുടെ ഔദ്യോഗിക കലാസമിതിയായ പാലാ കമ്മ്യൂണിക്കേഷനൊപ്പവും അനേകം വേദികളിൽ ‘വചന വിസ്മയം’ എന്ന പേരിൽ മാജിക്കിൻ്റെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തി വചനപ്രഘോഷണം  നടത്തിയിട്ടുണ്ട്. 
മാജിക്കിന്റെ വിസ്മയ ലോകത്തിലൂടെ ദൈവവചനം ശ്രവിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ നേതൃത്വം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here