gnn24x7

വന്ദേ ഭാരത്- വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത്: ഒ.ഐ.സി.സി അയര്‍ലണ്ട്

0
454
gnn24x7

ഡബ്ലിന്‍: കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിന്റെഭാഗമായ് ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന ദൗത്യമായ വന്ദേ ഭാരത് ന്റെ എയര്‍ ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത് എന്ന് ഒ.ഐ.സി.സി. അയര്‍ലണ്ട് കുറ്റപ്പെടുത്തി. ഈ ദൗത്യത്തിന് വിമാന ടിക്കറ്റ് നിരക്കായ് ഈടാക്കുന്നത് ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെ, യൂറോപ്പില്‍ നിന്നും 50000 രൂപക്ക് മുകളില്‍, അമേരിക്കയില്‍ നിന്നും ഒരു ലക്ഷം രൂപ വരെയാണ്.

30 വര്‍ഷം മുമ്പ് 1990 ല്‍ 1 ആം ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ അന്നത്തെ ഇന്ത്യാ ഗവണ്‍മെന്റ് 170000 പേരെ സൗജന്യമായ് 68 ദിവസം കൊണ്ട് ഇന്ത്യയിലെത്തിച്ചതാണ്. ലോകത്തിലുള്ള എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും  അടിയന്തിരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ICWF (Indian Community Welfare Fund) ഉണ്ട്.

അതില്‍ നിന്നെങ്കിലും കുറച്ച് പണം ചിലവഴിക്കൊമായിരുന്നു. ഒ.ഐ.സി.സി അയര്‍ലണ്ട് ഈ നടപടിയില്‍ പ്രതിഷേധിക്കുന്നതായ് ഭാരവാഹികളായ എം.എം.ലിങ്ക്വിന്‍സ്റ്റാര്‍, സാന്‍ജോ മുളവരിക്കല്‍, പി.എം.ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ഡിനോ ജേക്കബ്, സുനില്‍ ഫിലിപ്പ്, ഫ്രാന്‍സിസ് ഇടണ്ട്രി, ജിംസണ്‍ ജെയിംസ്, വിന്‍സന്റ് നിരപ്പേല്‍,ഏബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു. ഒ.ഐ.സി.സി., കെ.എം.സി.സി., പ്രവാസി കേരള കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളാണ് അടിയന്തിര സാഹചര്യങ്ങളില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.

റോണി കുരിശിങ്കല്‍പറമ്പില്‍ (ജോ. സെക്രട്ടറി ഐ.ഒ.സി/ ഒ.ഐ.സി.സി. അയര്‍ലണ്ട്) : +353899566465

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here