gnn24x7

വോട്ടിംഗ് തുടങ്ങി; മിട്ടുവിനു പിന്തുണയുമായി നിരവധി സംഘടനകൾ

0
298
gnn24x7

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗിനു തുടക്കമായി. ഈ വർഷം ഓഗസ്റ്റ് ഒൻപതാം തീയതി വരെ രജിസ്റ്റർ ചെയ്ത എല്ലാ നേഴ്സുമാർക്കും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ട്. ഇമെയിൽ വഴി ലഭിച്ച വോട്ടേഴ്സ് സെക്യൂരിറ്റി കോഡും (vsc) എൻ എം ബി എ പിൻ നമ്പറും ഉപയോഗിച്ചു ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താം.സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതിയാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസാന തീയതി.

തെരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് മത്സരിക്കുന്ന സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗമായ മിട്ടു ഫാബിൻ ആലുങ്കലിനു (മിട്ടു ഷിബു) പിന്തുണയുമായി നിരവധി മലയാളി സംഘടനകൾ രംഗത്തെത്തി. മലയാളം അയർലൻഡ്, ഓ ഐസിസി അയർലൻഡ്, കോയിൻസ് കോർക്ക് തുടങ്ങി നിരവധി സംഘടനകളാണ് മിട്ടുവിനു പിന്തുണയുമായി രംഗത്തെത്തിയത്. അയർലണ്ടിലെ എല്ലാ ഇന്ത്യൻ സംഘടനകളും മിട്ടുവിന്റെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകിവരുന്നുണ്ട്. ഇതോടെ വിജയ പ്രതീക്ഷയിലാണ് മിട്ടു.

എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് നിലവിൽ മിട്ടു ആലുങ്കൽ.

2020 മുതൽ INMO യുടെ സഹകരണത്തിലൂടെയും അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട്. അയർലണ്ടിൽ ജോലി ചെയ്യുന്ന എല്ലാ മൈഗ്രന്റ് നഴ്‌സുമാർക്കും അംഗത്വമെടുക്കാനും പ്രവർത്തിക്കാനും കഴിയുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട്. നിലവിൽ ഇന്ത്യാക്കാരായ നഴ്സുമാർക്ക് പുറമെ ഫിലിപ്പീൻസിൽ നിന്നും നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി നഴ്സുമാർ ഈ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ട്. ഇതുവരെ നൂറുകണക്കിന് മൈഗ്രെന്റ് നേഴ്സുമാരുടെ വിഷയത്തിൽ ഇടപെടാനും പ്രശ്ന പരിഹാരം നേടാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. Nmbi യുമായി ബന്ധപ്പെട്ട നിരവധി മൈഗ്രൈന്റു നേഴ്സുമാരാണ് പരാതിയുമായി സംഘടനയെ സമീപിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പരാതികളിൽ കൂടുതൽ വേഗത്തിലും ഫലപ്രദവുമായി ഇടപെടാൻ സാധിക്കുന്നതിന് വേണ്ടിയാണ് മൈഗ്രെന്റ് നേഴ്സസ് ഓഫ് അയർലണ്ട് നേഴ്സിങ് ബോർഡിലേക്ക് തങ്ങളുടെ പ്രതിനിധിയെ മത്സരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന മിട്ടു ആലുങ്കലിനെ ജയിപ്പിക്കാൻ വേണ്ടി എല്ലാ സാമൂഹ്യ സാംസ്കാരിക സംഘടനകളും മുന്നോട്ടുവരണമെന്ന് മൈഗ്രെന്റ് നേഴ്സസ് ഓഫ് അയർലൻഡ് ഭാരവാഹികൾ അഭ്യർത്ഥിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here