gnn24x7

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

0
276
gnn24x7

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ്  അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്നതാണ്. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 7 മണിയോടുകൂടി അവസാനിക്കുന്നതാണ്.

പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് ട്രോഫിയും 401 യൂറോ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്. 9Aസൈഡ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ , മികച്ച കളിക്കാരൻ എന്നിവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും നൽകുന്നതാണ്. അയർലൻഡ് മലയാളികളുടെ പ്രിയപ്പെട്ട ഹോളി ഗ്രയിൽ റസ്റ്റോറൻ്റാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ.

അസോസിയേഷൻ സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ടൂർണമെൻ്റും, ഓൾ അയർലൻഡ് ഫുട്ബോൾ ടൂർണ്ണമെൻ്റും സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻവിജയം നേടിയിരുന്നു. അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലേക്ക് മുഴുവൻ ക്രിക്കറ്റ് ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7