വാർത്ത: ഷാജു ജോസ്
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ (WMA) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന “എൻ്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബ്” കേരളപ്പിറവി ദിനമായ നവംബർ 1 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫാരോൺഷോണീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ 11മണിക്ക് നടക്കുന്ന ചടങ്ങിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള യൂത്ത് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
മലയാള ഭാഷയുടെ മധുരവും കേരളീയ സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പകർന്നു നൽകുക, കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.
സെക്കൻഡറി സ്കൂൾ വിദ്യാർഥികളിലെ കലാ-സാംസ്കാരിക പ്രതിഭകൾക്ക് വേദിയൊരുക്കുന്ന “യൂത്ത് ക്ലബ്ബിന്റെ” ഔദ്യോഗിക ഉദ്ഘാടനം ആഘോഷങ്ങളുടെ ഭാഗമായി അന്നേ ദിവസം നടക്കും. പ്രമുഖ വ്യക്തിയും പീസ് കമ്മീഷണറുമായ ശ്രീ. റെനി എബ്രഹാം യൂത്ത് ക്ലബ്ബ് ഉദ്ഘാടനം നിർവഹിക്കും. യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും യൂത്ത് ക്ലബ്ബ് ഒരു വലിയ അവസരമാകും.
നിലവിൽ എല്ലാ ശനിയാഴ്ചകളിലും നടന്നുവരുന്ന 2nd ക്ലാസ് മുതൽ 6th ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള മലയാളം ക്ലാസുകളിലേക്ക് പുതിയ ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷനും കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ ക്ലാസ്സുകളും യൂത്ത് ക്ലബ്ബും എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഫാരോൺഷോണീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ചാണ് നടക്കുക.
വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവൻ ആളുകളെയും, പ്രത്യേകിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഈ കേരളപ്പിറവി ദിനാഘോഷ പരിപാടിയിലേക്ക് “എൻ്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബ്” ടീം ഹൃദയപൂർവം ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
ദയാനന്ദ്: 0894873070
നിഷാ ഷിനു: 0877797397
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






