gnn24x7

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ജനുവരി 5ന്

0
656
gnn24x7

 

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്.

അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ എയ്ഞ്ചൽ ബീറ്റ്സിന്റെ  സംഗീതനിശ  ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിന്നമൺ കാറ്ററിംഗിന്റെ ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപ്തി കുറിക്കുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

അനൂപ് ജോൺ (0872658072)

ഷാജു ജോസ് (0876460316)

ജയാ പ്രിൻസ്  (0870614837)

സുനിമോൾ തമ്പി  (0874125295)

നീതു ജോൺ  (0894348305)

ഗീതു മനോഷ്  (0894123695)

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7