വാട്ടർഫോർഡ് : വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ഓണം ‘സമൃദ്ധി 2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ അയർലണ്ടിലെ ആരോഗ്യ മന്ത്രി മേരി ബട്ലർ (Minister of State for Mental Health & Older People) മുഖ്യാതിഥി ആയിരുന്നു.




കൈക്കാരൻ ലൂയിസ് സേവ്യർ സ്വാഗതവും പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ട് അധ്യക്ഷത വഹിക്കുകയും ആരോഗ്യമേഖലയിൽ ഗവണ്മെന്റ് നൽകുന്ന സഹകരങ്ങൾക്കും പിന്തുണക്കു നന്ദി പറയുകയും രാജ്യത്തിനുനൽക്കുന്ന കേരളീയ സമൂഹത്തിന്റെ സേവനങ്ങളെ ഓർമ്മപെടുത്തുകയും ചെയ്തു. സെക്രട്ടറി ലിനറ്റ് ജിജോ നന്ദിയും പറഞ്ഞു.




അയർലണ്ടിലെ ആരോഗ്യ മേഖലയിൽ മലയാളികൾ നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. കേരളീയ ഓണാഘോഷത്തിന്റെ ഭാഗമകൻ കഴിഞ്ഞതിലുള്ള നന്ദി അറിയിക്കുകയും ചെയ്തു.




വിഭവസമൃദ്ധമായ ഓണസദ്യ, പൂക്കളമത്സരം, പായസമത്സരം, മെഗാ തിരുവാതിര, വടംവലി മലയാളി മങ്ക-മാരൻ കൂടാതെ മറ്റു വിനോദ പരിപാടികൾ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.









GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






