gnn24x7

വാട്ടർഫോർഡ് ടൈഗേഴ്സ് കപ്പ് 2025: കിൽക്കെന്നി വാരിയേഴ്സ് ജേതാക്കളായി

0
192
gnn24x7

വാട്ടർഫോർഡ്: 2025-ലെ ടൈഗേഴ്സ് കപ്പിന്റെ ആവേശകരമായ ഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് വാട്ടർഫോർഡ് ടൈഗേഴ്സിനെ 1 റൺസിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് കിരീടം നേടി.ഫൈനലിൽ കിൽക്കെന്നി ആദ്യം ബാറ്റ് ചെയ്ത് 5 ഓവറിൽ 24/5 എന്ന സ്കോർ നേടിയപ്പോൾ മറുപടിയായി വാട്ടർഫോർഡ് ടൈഗേഴ്സ് 23/6 എന്ന സ്കോറിൽ അവസാനിച്ചപ്പോൾ, മത്സരം അവസാന നിമിഷം വരെ ആവേശം നിറഞ്ഞിരുന്നു.

അയർലൻഡിലെ മികച്ച 12 ടീമുകൾ മത്സരിച്ച ഈ ടൂർണമെന്റിലെ ഓരോ മത്സരവും മികച്ച നിലവാരം പുലർത്തി.

 സെമിഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് എന്നിസ്കോർത്തി ക്രിക്കറ്റ് സ്റ്റാർസിനെ 19 റൺസിന് തോൽപ്പിച്ചപ്പോൾ, വാട്ടർഫോർഡ് ടൈഗേഴ്സ് 8 വിക്കറ്റുകൾക്കു കെസിസിയെ പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി കിൽക്കെന്നി വാരിയേഴ്സ് താരം എൽദോ നേടിയപ്പോൾ വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ബിനോജ് മികച്ച ബൗളർ ആയി. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിൽക്കെന്നി ക്യാപ്റ്റൻ ജെറിൻ, ഫൈനലിന്റെ താരമായി.

വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് നടത്തിപ്പു വഹിച്ച ടൈഗേഴ്സ് കപ്പ് 2025 ക്രിക്കറ്റിന്റെ ഉത്സവമായി മാറി. മികച്ച കളികൾ, ടീമുകളുടെ പങ്കാളിത്തം , പ്രേക്ഷകരുടെ പിന്തുണ, എന്നിവയിലൂടെ ടൂർണമെന്റ് മറക്കാനാകാത്ത അനുഭവമായി മാറി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7