gnn24x7

എന്തെല്ലാം കോവിഡ് -19 നിയന്ത്രണങ്ങളാകും അടുത്ത മാസം നടപ്പിലാക്കുക?

0
440
gnn24x7

“കൈവരിച്ച പുരോഗതി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല”എന്നാണ് ലോക്കഡോൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി പ്രവർത്തനങ്ങളെല്ലാം പുനഃരാരംഭിക്കുന്നതിന് ആസൂത്രണം ചെയ്ത പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ  പ്രസ്താവിക്കുന്നതിനായി വേദിയിലെത്തിയപ്പോൾ റ്റീ ഷോക് മൈക്കൽ മാർട്ടിൻ പറഞ്ഞത്.

ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 5 ന് ലോക്കഡൗൺ അവസാനിപ്പിച്ച് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിലൂടെ അസുഖങ്ങങ്ങളും ഹോസ്പിറ്റൽ അഡ്മിഷൻസും  മരണങ്ങളും കൂടുതലാകാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇൻഡോർ ഹോസ്പിറ്റാലിറ്റി

ബാറുകൾ, റെസ്റ്റോറന്റുകൾ എന്നീ ഇൻഡോർ സെർവീസസും   ഒരുമിച്ചുള്ള വ്യായാമം, പരിശീലനം, നൃത്തം പോലുള്ള  ഇൻഡോർ പ്രവർത്തനങ്ങളും പുനഃരാരംഭിക്കുന്നത് ഇനിയും വൈകും. ഇവയെല്ലാം തന്നെ അടുത്ത  ജൂലൈ 5 ന് ഇത് പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ ഡെൽറ്റ വേരിയന്റിന്റെ പശ്ചാത്തലത്തിലുള്ള മോഡലിംഗിനെ അടിസ്ഥാനമാക്കിയാണ് NPHETൻറെ നിർദേശമെന്ന റ്റീ ഷോക് വ്യക്തമാക്കി.

വർദ്ധിച്ച ട്രാൻസ്മിസിബിലിറ്റി കണക്കിലെടുത്ത്, പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്കോ കോവിഡ് -19 രോഗബാധ ഭേദമായവർക്കോ എന്ന രീതിയിൽ ഇൻഡോർ പ്രവർത്തനങ്ങളിൽ പ്രവേശനം പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തുടങ്ങുന്നതിനുള്ള തീയതി   തീരുമാനിച്ചിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പ് അല്ലെങ്കിൽ പ്രതിരോധശേഷി പരിശോധിക്കുന്നതിനായി ഒരു പുതിയ സംവിധാനം സൃഷ്ടിക്കുന്നതിനെ ആശ്രയിച്ചിരിക്കും തിയതി തീരുമാനിക്കുന്നതെന്ന്  സർക്കാർവൃന്തങ്ങൾ അറിയിച്ചു.

വാക്സിനേഷൻ ലഭിച്ചവക്കും കോവിഡ് -19 ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ചവർക്കും ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇത് ജൂലൈ 19 നകം ആവിഷ്കരിക്കു൦. അതിനാൽ കൂടുതൽ ഇൻഡോർ പ്രവർത്തനങ്ങളുടെ മടങ്ങിവരവ് ജൂലൈ 19നും   അതിനുശേഷവും സംഭവിച്ചേക്കാം.

ഔട്ട്‌ഡോർ ഇവന്റുകൾ

മുൻപ് ആസൂത്രണം ചെയ്തതനുസരിച്ച്, ജൂലൈ 5 മുതൽ അനുവദനീയമായ ഔട്ട്‌ഡോർ ഇവന്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. നിലവിൽ ഔട്ട്‌ഡോർ ഇവന്റുകളിൽ 200 പേരെ ഉൾക്കൊള്ളാനാകും. അയ്യായിരത്തിലധികം ശേഷിയുള്ള വേദികളിലെ സംഘടിത ഇവന്റുകൾക്ക് 500 പേരെ പ്രവേശിപ്പിക്കാൻ കഴിയും.

വിവാഹങ്ങൾ

ഇതിനകം ആസൂത്രണം ചെയ്ത വിവാഹങ്ങൾ പ്രതീക്ഷിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ തുടരാൻ അനുവദിക്കും. സംരക്ഷണ നടപടികളോടെ ജൂലൈ 5 മുതൽ 50 അതിഥികൾക്ക് വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കാൻ കഴിയും.

വാക്സിനേഷൻ സന്ദർശനങ്ങൾ

എല്ലാവർക്കും വാക്സിനേഷൻ നൽകിയാൽ ജൂലൈ 5 മുതൽ ഇൻഡോർ വിസിറ്റ് നടത്താൻ  കഴിയുന്ന ആളുകളുടെ എണ്ണത്തിന് പരിധിയില്ല. കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ കോവിഡ് -19 ൽ നിന്ന് കരകയറിയ ആളുകൾക്കും ഈ നിയന്ത്രണത്തിന് ബാധ്യസ്ഥരാണ്. നാല് ദശലക്ഷം ഡോസ് വാക്സിൻ ഇപ്പോൾ നൽകിയിട്ടുണ്ടെന്നും ചെറുപ്പക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകാനുള്ള പുതിയ എൻ‌ഐ‌സി ഉപദേശം വളരെ സ്വാഗതാർഹമാണെന്നും റ്റീ ഷോക്  പറഞ്ഞു. ഡെൽറ്റ വേരിയന്റും വാക്സിനുകളും തമ്മിലുള്ള ഓട്ടത്തിലാണ് നമ്മളെന്നും അതിൽ വാക്‌സിൻ വിജയിക്കുമെന്ന് ഉറപ്പാക്കാൻ ആവുന്നതെല്ലാം ചെയ്യണമെന്നും റ്റീ ഷോക് മൈക്കൽ മാർട്ടിൻ കൂട്ടിച്ചേർത്തു.

അന്തർദ്ദേശീയ യാത്ര

ജൂലൈ 19 മുതൽ ഇയു ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അയർലണ്ടിൽ പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അനിവാര്യമല്ലാത്ത അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാനാണ് നിലവിലെ നിർദേശം.

“നിലവിലെ പൊതുജനാരോഗ്യ സാഹചര്യത്തെ ആശ്രയിച്ച്, അയർലൻഡ് യൂറോപ്യൻ യൂണിയൻ / ഇഇഎയ്ക്കുള്ളിൽ നിന്നുള്ള യാത്രകൾക്കായി ഇയു ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് (ഡിസിസി) പ്രാവർത്തികമാക്കും.”

Supports

ലഭ്യമായ സാമ്പത്തിക പിന്തുണയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാൻഡെമിക് അൺ-എംപ്ലോയിമെൻറ് പേയ്‌മെന്റിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 7 വരെ നീട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here