ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു , “കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ” എന്ന വിഷയത്തിൽ ഓൺലൈൻ സിമ്പോസിയം സംഘടിപ്പിക്കുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓ.സി.ഐ ഫോറം, ഡിസംബർ 18 – ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ സിമ്പോസിയം നടത്തുന്നു. ഡിസംബർ 18 – ന് (ശനി) ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 1 മണിക്കാണ് zoom -ലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സിമ്പോസിയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന International Institute of Migration and Development (IIMAD) സ്ഥാപക ചെയർമാനും സ്കോളറുമായ പ്രൊഫ. എസ്. ഇരുദയ രാജൻ. ചടങ്ങിൽ നോർക്ക CEO, ഡബ്ല്യൂ.എം.സി ഗ്ലോബൽ ഭാരവാഹികൾ, ഡബ്ള്യു.എം.സി റീജിയണൽ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പരിപാടി ഫേസ്ബുക്ക് ലൈവിലും തത്സമയം ലഭ്യമാകും