കോട്ടയം: മംഗളം മാനേജിങ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിന്‍റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിന്‍റെ (കുര്യച്ചൻ ) ഭാര്യയുമായ മറിയാമ്മ സിറിയക് (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെന്‍റ് ജോർജ് ചർച്ച്) നടത്തും. പാലാ മറ്റത്തിൽ കൊച്ചേട്ടന്‍റേയും അന്നമ്മയുടേയും മകളാണ് പരേത.
മക്കൾ: സോജ സാജൻ, സോണി സിറിയക്, സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ). മരുമക്കൾ: സില്ലു സോണി (പാലാത്ര, ചങ്ങനാശേരി), റിനി സെബാസ്റ്റ്യൻ (കള്ളിവയലിൽ, തിടനാട്). സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ, വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി -മുൻ എം.പി), ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ, അച്ചാമ്മ തോമസ് (വെള്ളൂക്കുന്നേൽ, ഈരാറ്റുപേട്ട).
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb