15.2 C
Dublin
Saturday, September 13, 2025
Home Tags Trivandrum

Tag: trivandrum

തിരുവനന്തപുരം എല്‍.എം.എസ് പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍...

ലുലു മാളിന് മുന്നിൽ പ്രധിഷേധം; ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞുവച്ചു

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ഗേറ്റിനു മുന്നിൽ...

ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു; കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് അയല്‍വാസികളെ...

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്‍ത്താവ് സെല്‍വമുത്തുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സെല്‍വമുത്തുവിന്റെ കഴുത്തിലും തലയിലും...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്