gnn24x7

അമേരിക്കയ്ക്കെതിരെ ടിക് ടോക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു

0
653
gnn24x7

ന്യൂയോര്‍ക്ക്:അമേരിക്കയ്ക്കെതിരെ ടിക് ടോക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിനെതിരെ അമേരിക്ക രംഗത്ത് വന്നത്.

ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യത്തിനെതിരെയുള്ള ഗൂഡാലോചനയ്ക്കുമായി ടിക് ടോകിനെ 
ചൈന ഉപയോഗിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ്‌ ട്രംപ് ടിക് ടോകിനെ ലക്‌ഷ്യം വെച്ച് നീക്കം തുടങ്ങിയത്.

ടിക് ടോക് കമ്പനി ബൈറ്റ് ഡാന്സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന 
ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു.

ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് നിയമ നടപടിക്കൊരുങ്ങുന്നത്. ഇതിനായുള്ള നിയമ വശം ടിക് ടോക് പരിശോധിക്കുകയാണ്.

അടുത്ത ആഴ്ച്ച ടിക് ടോക് കേസ് ഫയല്‍ ചെയ്യുമെന്നാണ് വിവരം.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന ആരോപണം ടിക് ടോക് ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here